പുതിയ കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ ഓർത്തഡോക്സ് സഭാ സുന്നഹദോസ് തീരുമാനം
പുതിയ കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ ഓർത്തഡോക്സ് സഭാ സുന്നഹദോസ് തീരുമാനം
Thursday, April 22, 2021 12:08 AM IST
കോ​​ട്ട​​യം: ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യ്ക്കു പി​​ൻ​​ഗാ​​മി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ സു​​ന്ന​​ഹ​​ദോ​​സ് തീ​​രു​​മാ​​നം.

പൗ​​ര​​സ്ത്യ കാ​​തോ​​ലി​​ക്കാ​​യു​​ടെ​​യും മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ​​യും പി​​ൻ​​ഗാ​​മി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണ​​മെ​​ന്നു കാ​​തോ​​ലി​​ക്കാ ബാ​​വാ അ​​റി​​യി​​ച്ച​​തി​​നെ ത്തുട​​ർ​​ന്ന് അ​​തി​​നു​​വേ​​ണ്ടി​​യു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തി​​നു ബാ​​വാ​​യോ​​ട് സു​​ന്ന​​ഹ​​ദോ​​സ് ശി​​പാ​​ർ​​ശ ചെ​​യ്തു. ഫെ​​ബ്രു​​വ​​രി 22, 23, ഏ​​പ്രി​​ൽ 20, 21 തീ​​യ​​തി​​ക​​ളി​​ലാ​​ണ് സു​​ന്ന​​ഹ​​ദോ​​സ് ഓ​​ണ്‍​ലൈ​​നി​​ൽ ചേ​​ർ​​ന്ന​​ത്.

പ​​രു​​മ​​ല ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന മാ​​ർ​​ത്തോ​​മ്മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ സു​​ന്ന​​ഹ​​ദോ​​സി​​ൽ ഓ​​ണ്‍​ലൈ​​നി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ബാ​​വാ​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ൽ പു​​രോ​​ഗ​​തി​​യു​​ണ്ടെ​​ന്ന് സ​​ഭാ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ചെ​​ന്നൈ അ​​പ്പോ​​ളോ ആ​​ശു​​പ​​ത്രി​​യി​​ൽ പ്രോ​​ട്ടോ​​ണ്‍ ചി​​കി​​ത്സ​​യ്ക്കു വി​​ധേ​​യ​​നാ​​യ​​ശേ​​ഷം ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ത്തു​​വ​​രു​​ന്നു.


കോ​​ട്ട​​യം വൈ​​ദി​​ക സെ​​മി​​നാ​​രി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​സ്കൃ​​തം, സു​​റി​​യാ​​നി, ഗ്രീ​​ക്ക്, ജ​​ർമൻ, ഫ്ര​​ഞ്ച്, ഇംഗ്ലീഷ് തു​​ട​​ങ്ങി​​യ ഭാ​​ഷ​​ക​​ൾ പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​നു ലാം​​ഗ്വേ​​ജ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും സു​​ന്ന​​ഹ​​ദോ​​സ് തീ​​രു​​മാ​​നി​​ച്ചു. പ​​രു​​മ​​ല സെ​​മി​​നാ​​രി, പ​​രു​​മ​​ല ആ​​ശു​​പ​​ത്രി, കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി, നാ​​ഗ്പുർ സെ​​മി​​നാ​​രി, എ​​ക്യു​​മെ​​നി​​ക്ക​​ൽ റി​​ലേ​​ഷ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് തു​​ട​​ങ്ങി വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളും ബി-​​ഷെ​​ഡ്യൂ​​ളി​​ൽ​​പെ​​ട്ട സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ബ​​ജറ്റും അം​​ഗീ​​ക​​രി​​ച്ചു. സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്കോ​​റ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.