സംസ്ഥാനത്ത് രോഗികൾ ഇരുപതിനായിരത്തിനു മുകളിലെത്തി
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരത്തിനു മുകളിലെത്തി. ഇന്നലെ 22,414 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1,21,763 സാന്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.41 ശതമാനമായി. ഇന്നലെ 22 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,000 ആയി. ഇന്നലെ മാത്രം 105 ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചു. 5,431 പേർ രോഗമുക്തി നേടി. നിലവിൽ 1,35,631 പേരാണു ചികിത്സയിലുള്ളത്.
എറണാകുളത്ത് പ്രതിദിന രോഗികൾ നാലായിരത്തോളമായി. വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: എറണാകുളം 3,980, കോഴിക്കോട് 2,645, തൃശൂർ 2,293, കോട്ടയം 2,140, തിരുവനന്തപുരം 1,881, മലപ്പുറം 1,874, കണ്ണൂർ 1,554, ആലപ്പുഴ 1,172, പാലക്കാട് 1,120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസർഗോഡ് 685, വയനാട് 538.