ക​ത്വ ഫ​ണ്ട് തി​രി​മ​റി: യൂ​ത്ത് ലീ​ഗ് നേതാ​വി​നെ ചോ​ദ്യംചെ​യ്തു
Friday, April 23, 2021 12:23 AM IST
കൊ​​​ച്ചി: ക​​​ത്വ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നാ​​​യി പ​​​ണ​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ യൂ​​​ത്ത് ലീ​​​ഗ് നേ​​​താ​​​വ് സി.​​​കെ. സു​​​ബൈ​​​റി​​​നെ ഇ​​​ഡി ചോ​​​ദ്യം​​ചെ​​​യ്തു. കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഓ​​​ഫീ​​​സി​​​ലാ​​യി​​രു​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​ൽ. മു​​​ന്‍ ലീ​​​ഗ് നേ​​​താ​​​വ് യൂ​​​സ​​​ഫ് പ​​​ട​​​നി​​​ലം ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം.

പി​​​രി​​​ച്ചെ​​ടു​​ത്ത ഒ​​​രു കോ​​​ടി രൂ​​​പ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് കൈ​​​മാ​​​റാ​​​തെ നേ​​​താ​​​ക്ക​​​ള്‍ത​​​ന്നെ വ​​​ക​​​മാ​​​റ്റി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. പ​​​ണ​​​പ്പി​​​രി​​​വ് ന​​​ട​​​ത്തി​​​യ​​​തി​​​ല്‍ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട്, വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ ച​​​ട്ട​​ലം​​​ഘ​​​നം എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യോ എ​​​ന്നും ഇ​​​ഡി അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.


ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ ക​​​ഴ​​​മ്പി​​​ല്ലെ​​​ന്നു സി​.​​കെ. സു​​​ബൈ​​​ര്‍ പ്ര​​​തി​​​ക​​​രി​​​ച്ചു. നേ​​​ര​​​ത്തെ ര​​​ണ്ടു​​ത​​​വ​​​ണ ഹാ​​​ജ​​​രാ​​​കാ​​​ന്‍ ഇ​​​ഡി നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ഭാ​​​ര്യാ പി​​​താ​​​വ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നു സ​​​മ​​​യം നീ​​​ട്ടി ചോ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.