ഫ​സ്റ്റ്ബെ​ല്ലി​ല്‍ അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ള്‍ ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും
Friday, April 23, 2021 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ലി​​​ലൂ​​​ടെ ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഫ​​​സ്റ്റ്ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍ അ​​​ഞ്ച്, ആ​​​റ് ക്ലാ​​​സു​​​ക​​​ള്‍ ഇ​​​ന്ന​​​ത്തോ​​​ടെ സം​​​പ്രേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​കും. ഏ​​​ഴും ഒ​​​ന്‍​പ​​​തും ക്ലാ​​​സു​​​ക​​​ള്‍ ചൊ​​​വ്വാ​​​ഴ്ച​​​യോ​​​ടെ​​​യും മ​​​റ്റു ക്ലാ​​​സു​​​ക​​​ള്‍ 30ഓ​​​ടെ​​​യും പൂ​​​ര്‍​ത്തി​​​യാ​​​കും.

പ്ല​​​സ് വ​​​ണ്ണി​​​ല്‍ മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ളും പ​​​ഠി​​​ക്കു​​​ന്ന ഇം​​​ഗ്ലീ​​​ഷും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ഷ​​​യ വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ക്ക​​​ണോ​​​മി​​​ക്സും ഹി​​​സ്റ്റ​​​റി​​​യും ഇ​​​ന്ന​​​ത്തോ​​​ടെ സം​​​പ്രേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യി. അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ് ക്ലാ​​​സു​​​ക​​​ളും പൂ​​​ര്‍​ണ​​​മാ​​​കും. മ​​​റ്റ് പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ള്‍ മേ​​​യി​​​ൽ പൂ​​​ര്‍​ത്തി​​​യാ​​​ക്കും. പൊ​​​തു​​​പ​​​രീ​​​ക്ഷ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് പ്ര​​​ത്യേ​​​ക റി​​​വി​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ സം​​​പ്രേ​​​ഷ​​​ണ​​​വും ഓ​​​ഡി​​​യോ ബു​​​ക്കു​​​ക​​​ളും പ്ല​​​സ്‍ വ​​​ണ്‍ ക്ലാ​​​സു​​​ക​​​ള്‍​ക്ക് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ.​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

ഫ​​​സ്റ്റ്ബെ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഒ​​​ന്നു മു​​​ത​​​ല്‍ ഒ​​​ന്‍​പ​​​തു​​​വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ല്‍ വ​​​ര്‍​ഷാ​​​ന്ത വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ള്‍​ക്കും പ​​​ഠ​​​ന മി​​​ക​​​വു രേ​​​ഖ​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​യി​​​ല്‍ നി​​​ഷ്ക​​​ര്‍​ഷി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ര്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തു​​​ക. മേ​​​യ് 20 ന​​​കം ഇ​​​പ്ര​​​കാ​​​രം വ​​​ര്‍​ഷാ​​​ന്ത വി​​​ല​​​യ​​​വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ ന​​​ട​​​ത്തി സ്കൂ​​​ളു​​​ക​​​ള്‍ പ്ര​​​മോ​​​ഷ​​​ന്‍ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.


പ്രീ​​​പ്രൈ​​​മ​​​റി കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള കി​​​ളി​​​ക്കൊ​​​ഞ്ച​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ മെ​​​യ് മാ​​​സ​​​വും‍ തു​​​ട​​​രും. ഇ​​​തി​​​നു​​​പു​​​റ​​​മെ ശാ​​​സ്ത്രം, പ​​​രി​​​സ്ഥി​​​തി, മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ക​​​ലാ​​​കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ മെ​​​യ് മാ​​​സം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.