കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്രി​സ്ത്യ​ൻ സ്റ്റ​ഡീ​സി​ൽ ഡി​ഗ്രി ആ​രം​ഭി​ക്കു​ന്നു
Friday, April 23, 2021 12:23 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ക്രി​​​സ്ത്യ​​​ൻ സ്റ്റ​​​ഡീ​​​സി​​​ൽ (ദൈ​​​വ​​​ശാ​​​സ്ത്രം) ബി​​​എ പ​​​ഠ​​​ന​​​ത്തി​​​നു കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വ​​​ഴി​​​യൊ​​​രു​​​ങ്ങു​​​ന്നു. പ്ര​​​സ്തു​​​ത പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു.

ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​റാ​​​യ ഡോ. ​​​പി.​​​ജെ. വി​​​ൻ​​​സെ​​​ന്‍റ് ആ​​​ണ് ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ൻ. റ​​​വ. ​ഡോ. ​​പോ​​​ൾ പു​​​ളി​​​ക്ക​​​ൻ (ക്രി​​​സ്ത്യ​​​ൻ ചെ​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ), ഫാ. ​​​രാ​​​ജു ച​​​ക്ക​​​നാ​​​ട്ട് (ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജ്, മ​​​ണ്ണു​​​ത്തി), സി​​​സ്റ്റ​​​ർ ഡോ. ​​​ഷൈ​​​നി ജോ​​​ർ​​​ജ് (ഹോ​​​ളി​​​ക്രോ​​​സ് കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട്), റ​​​വ.​ ഡോ. ​​മാ​​​ർ​​​ട്ടി​​​ൻ കൊ​​​ള​​​മ്പ്ര​​​ത്ത് (സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ്, തൃ​​​ശൂ​​​ർ), റ​​​വ. ​ഡോ. ​​ജോ​​​ളി ആ​​​ൻ​​​ഡ്രൂ​​​സ് (ക്രൈ​​​സ്റ്റ് കോ​​​ള​​​ജ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), റ​​​വ. ​ഡോ. ​​പോ​​​ള​​​ച്ച​​​ൻ കൈ​​​ത്തോ​​​ട്ടു​​​ങ്ങ​​​ൽ (നൈ​​​പു​​​ണ്യ കോ​​​ള​​​ജ്, കൊ​​​ര​​​ട്ടി), ഡോ. ​​​ജോ​​​ഷി മാ​​​ത്യു (പ​​​ഴ​​​ശി​​​രാ​​​ജാ കോ​​​ള​​​ജ്, പു​​​ൽ​​​പ്പ​​​ള്ളി), റ​​​വ. ​ഡോ. ​​ഗാ​​​സ്പ​​​ർ ക​​​ട​​​വി​​​പ്പ​​​റ​​​മ്പി​​​ൽ (ഗ​​​വ. കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഡോ. ​​​മി​​​ലു മ​​​രി​​​യ (പ്ര​​​ജ്യോ​​​തി കോ​​​ള​​​ജ്, പു​​​തു​​​ക്കാ​​​ട്) എ​​​ന്നി​​​വ​​​രാ​​​ണ് ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ.


ക്രി​​​സ്റ്റ്യ​​​ൻ സ്റ്റ​​​ഡീ​​​സി​​​ൽ ബി​​​എ ബി​​​രു​​​ദം ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍ ബോ​​​സ്കോ കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​ണ്ടെ ന്നു ​​​ക്രി​​​സ്ത്യ​​​ൻ ചെ​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​പോ​​​ൾ പു​​​ളി​​​ക്ക​​​നും, ചെ​​​യ​​​ർ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി മെ​​​മ്പ​​​ർ മാ​​​ർ​​​ട്ടി​​​ൻ ത​​​ച്ചി​​​ലും അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.