ധ്യാ​നം സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ പ​രാ​തി
Thursday, May 6, 2021 1:27 AM IST
മൂ​ന്നാ​ർ: സി​എ​സ്ഐ സ​ഭ വൈ​ദി​ക​ർ​ക്കാ​യി ധ്യാ​നം സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ പ​രാ​തി. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടു വൈ​ദി​ക​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും 80 പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി. സി​എ​സ്ഐ സ​ഭാം​ഗ​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മോ​ഹ​ന​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

മൂ​ന്നാ​റി​ൽ സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ ഏ​പ്രി​ൽ 13 മു​ത​ൽ 17 വ​രെ ന​ട​ന്ന ധ്യാ​ന​ത്തി​ൽ 480 വൈ​ദി​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ധ്യാ​ന​ത്തി​നു​ശേ​ഷ​ം തി​രി​ച്ചെ​ത്തി​യ വൈ​ദി​ക​ർ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തെ സ​ഭാ​വി​ശ്വാ​സി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 27-ന് ​മോ​ഹ​ന​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.