1000 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നും 75 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​നും അ​​​നു​​​വ​​​ദി​​​ക്ക​​​ണം: പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്
1000 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നും 75 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​നും അ​​​നു​​​വ​​​ദി​​​ക്ക​​​ണം: പ്ര​ധാ​ന​മ​ന്ത്രി​ക്കു  മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്
Thursday, May 6, 2021 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ദ്ര​​​വീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ ഓ​​​ക്സി​​​ജ​​​നി​​​ൽ ചു​​​രു​​​ങ്ങി​​​യ​​​ത് ആ​​​യി​​​രം ട​​​ണ്‍ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നം​​​പ്ര​​​തി ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഓ​​​ക്സി​​​ജ​​​ന്‍റെ ആ​​​വ​​​ശ്യം വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​പ്പോ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന വി​​​ഹി​​​ത​​​ത്തി​​​ൽനി​​​ന്ന് 500 ട​​​ണ്‍ ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യി കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ക്ക​​​ണം. അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ 500 ട​​​ണ്‍ കൂ​​​ടി സം​​​സ്ഥാ​​​ന​​​ത്തി​​​ന് നീ​​​ക്കി​​​വ​​​യ്ക്ക​​​ണം. ക​​​ഴി​​​യാ​​​വു​​​ന്ന​​​ത്ര ഓ​​​ക്സി​​​ജ​​​ൻ ടാ​​​ങ്ക​​​റു​​​ക​​​ൾ, പി​​​എ​​​സ്എ പ്ലാ​​​ന്‍റു​​​ക​​​ൾ, ഓ​​​ക്സി​​​ജ​​​ൻ കോ​​​ണ്‍​സെൻ​​​ട്രേ​​​റ്റ​​​റു​​​ക​​​ൾ, വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും മു​​​ൻ​​​ഗ​​​ണ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തി​​​ന് 50 ല​​​ക്ഷം ഡോ​​​സ് കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​നും 25 ല​​​ക്ഷം ഡോ​​​സ് കോ​​​വാ​​​ക്സി​​​നും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.