സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല: വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍
സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തെ  ബാ​ധി​ക്കി​ല്ല: വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍
Friday, May 7, 2021 1:19 AM IST
കൊ​​​ച്ചി: സം​​​വ​​​ര​​​ണം പ​​​ര​​​മാ​​​വ​​​ധി 50 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തെ യാ​​​തൊ​​​രു​​രീ​​​തി​​​യി​​​ലും ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യാ​​​ര്‍ അ​​​ഡ്വ. ​വി.​​​സി. ​സെ​​​ബാ​​​സ്റ്റ്യ​​​ന്‍. അ​​​തേ​​​സ​​​മ​​​യം, പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന ജാ​​​തി​​​മ​​​ത സം​​​വ​​​ര​​​ണ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ലും ശ​​​ത​​​മാ​​​ന​​​ത്തി​​​ലും കാ​​​ല​​​ക്ര​​​മേ​​​ണ മാ​​​റ്റ​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കും.

മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​​യി​​​ല്‍ മ​​​റാ​​​ത്ത സ​​​മു​​​ദാ​​​യ​​​ത്തി​​​ന് 16 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​മേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേയു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ജാ​​​തി​​​സം​​​വ​​​ര​​​ണ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള​​​താ​​​ണ്. ഇ​​​തി​​​നെ സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന രീ​​​തി​​​യി​​​ല്‍ ചി​​​ല​​​ര്‍ ന​​​ട​​​ത്തു​​​ന്ന ബോ​​​ധ​​​പൂ​​​ര്‍വ​​​മാ​​​യ കു​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ശു​​​ദ്ധ​​അ​​​സം​​​ബ​​​ന്ധ​​​വും ജ​​​ന​​​ങ്ങ​​​ളി​​​ല്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യും ഭി​​​ന്ന​​​ത​​​യും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്.

കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ മ​​​റ​​​വി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് ആ​​​രും മ​​​ന​​​ക്കോ​​​ട്ട കെ​​​ട്ടേ​​​ണ്ട​​​തി​​​ല്ല. സാ​​​മ്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​രു പ​​​രാ​​​മ​​​ര്‍​ശ​​​വും വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ലി​​​ല്ല. അ​​​തേ​​​സ​​​മ​​​യം ജാ​​​തി​​​യി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സം​​​വ​​​ര​​​ണ​​​ത്തി​​​ല്‍ കോ​​​ട​​​തി ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ഈ ​​​കോ​​​ട​​​തി​​​വി​​​ധി​​​യി​​​ലൂ​​​ടെ കു​​​രു​​​ക്ക് വീ​​​ണി​​​രി​​​ക്കു​​​ന്ന​​​ത് നി​​​ല​​​വി​​​ലു​​​ള്ള ജാ​​​തി​​​മ​​​ത സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​ണെ​​ന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.