കു​ഞ്ഞാ​ലി​ക്കു​ട്ടി ലീ​ഗ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ
കു​ഞ്ഞാ​ലി​ക്കു​ട്ടി  ലീ​ഗ് പാ​ർ​ല​മെ​ന്‍റ​റി  പാ​ർ​ട്ടി ലീ​ഡ​ർ
Friday, May 7, 2021 1:51 AM IST
മ​​​ല​​​പ്പു​​​റം: മു​​​സ്‌​​ലിം​​​ലീ​​​ഗ് നി​​​യ​​​മ​​​സ​​​ഭാ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ലീ​​​ഡ​​​റാ​​​യി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യെ​​​യും ഡെ​​​പ്യൂ​​​ട്ടി ലീ​​​ഡ​​​റാ​​​യി എം.​​​കെ. മു​​​നീ​​​റി​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ.​​​പി.​​​എ. മ​​​ജീ​​​ദി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പി.​​​കെ. ബ​​​ഷീ​​​റാ​​​ണു വി​​​പ്പ്. എ​​​ൻ.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് ട്ര​​​ഷ​​​റ​​​റാ​​​ണ്.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യു​​​ടെ​​​യും നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. മു​​​സ്‌​​ലിം​​​ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വേ​​​ങ്ങ​​​ര നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നാ​​​ണു വി​​ജ​​യി​​ച്ച​​​ത്. ഡെ​​​പ്യൂ​​​ട്ടി ലീ​​​ഡ​​​റാ​​​യ എം.​​​കെ. മു​​​നീ​​​ർ കൊ​​​ടു​​​വ​​​ള്ളി​​യി​​ൽ​​നി​​​ന്നാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫി​​​നു ന​​​ഷ്ട​​​പ്പെ​​​ട്ട കൊ​​​ടു​​​വ​​​ള്ളി തി​​​രി​​​ച്ചു പി​​​ടി​​​ച്ച തി​​​ള​​​ക്ക​​​ത്തി​​​ലാ​​​ണ് എം.​​​കെ മു​​​നീ​​​ർ. 14-ാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വാ​​​യി​​​രു​​​ന്നു.


കെ.​​​പി.​​​എ. മ​​​ജീ​​​ദ് തി​​​രൂ​​​ര​​​ങ്ങാ​​​ടി​​യി​​ൽ​​നി​​​ന്നാ​​ണു വി​​​ജ​​​യി​​​ച്ച​​​ത്. മു​​​സ്‌​​ലിം ലീ​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. വി​​​പ്പ് പി.​​​കെ. ബ​​​ഷീ​​​ർ ഏ​​​റ​​​നാ​​​ട്ടി​​​ൽ നി​​​ന്നും ട്ര​​​ഷ​​​റ​​​ർ എ​​​ൻ.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ട്ടു​​നി​​​ന്നു​​​മാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.