വീ​ട്ടി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ ‘കോ​വി​ഡ് ഫൈ​റ്റേ​ഴ്സ്’
വീ​ട്ടി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി  പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ ‘കോ​വി​ഡ് ഫൈ​റ്റേ​ഴ്സ്’
Saturday, May 8, 2021 1:14 AM IST
പാ​​ലാ: വീ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന കോ​​വി​​ഡ് ബാ​​ധി​​ത​​ർ​​ക്കും അ​​വ​​രു​​ടെ സ​​ന്പ​​ർ​​ക്ക​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കും ആ​​ശ്വാ​​സ​​മാ​​യി പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി നേ​​തൃ​​ത്വം ന​​ല്കു​​ന്ന മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി കോ​​വി​​ഡ് ഫൈ​​റ്റേ​​ഴ്സിനു തു​​ട​​ക്കം കു​​റി​​ച്ചു.

ആ​​ഗോ​​ള മ​​ഹാ​​മാ​​രി​​യാ​​യ കോ​​വി​​ഡ് 19 കേ​​ര​​ള​​ത്തി​​ലും ഭീ​​തി​​യാ​​യി പ​​ട​​ർ​​ന്നുപി​​ടി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, രോ​​ഗ​​ത്തി​​നെ​​തി​​രേയു​​ള്ള ഫ​​ല​​പ്ര​​ദ​​മാ​​യ ചെ​​റു​​ത്തു​​നി​​ല്പി​​ന് സ​​ഹാ​​യ മെത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ്, ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്്ട​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ പ​​രി​​പാ​​ടി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്ത​​ത്. രോ​​ഗ​​വ്യാ​​പ​​നം ദി​​നം​​പ്ര​​തി കൂ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ചും ക്വാ​​റ​​ന്‍റൈ​ൻ മൂ​​ല​​വും വീ​​ടു​​ക​​ളി​​ൽത​​ന്നെ ക​​ഴി​​യേ​​ണ്ടി​​വ​​രു​​ന്ന​​വ​​ർ​​ക്ക്, ആ​​രോ​​ഗ്യ​​പ​​രി​​ര​​ക്ഷ​​യ്ക്കാ​​യി ഡോ​​ക്‌​ട​​ർ, ന​​ഴ്സ് എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ടീം ​​വീ​​ടു​​ക​​ളി​​ൽ എ​​ത്തി വേ​​ണ്ട പ​​രി​​ച​​ര​​ണം ന​​ൽ​​കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.


മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ​​യു​​ടെ സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​താ പ​​ദ്ധ​​തി​​യാ​​യ പേ​​ട്ര​​ൻ​​സ് കെ​​യ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​രം​​ഭി​​ച്ച ഈ ​​സേ​​വ​​നം, പാ​​ലാ രൂ​​പ​​ത യി​​ലെ ഓ​​രോ ഇ​​ട​​വ​​ക​​യി​​ലെ​​യും വി​​കാ​​രി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ള്ളി യോ​​ഗ​​ത്തി​​ന്‍റെ​​യും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും, പ്ര​​ത്യേ​​കി​​ച്ച് കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ആ​​ദ്യദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ഈ​​രാ​​റ്റു​​പേ​​ട്ട, കി​​ട​​ങ്ങൂ​​ർ, പ്ര​​വി​​ത്താ​​നം തു​​ട​​ങ്ങി കോ​​വി​​ഡ് മൂ​​ലം ഏ​​റെ ബു​​ദ്ധി​​മു​​ട്ട​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വി​​വി​​ധ വീ​​ടു​​ക​​ളി​​ൽ ടീം ​​സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.