കോ​വി​ഡ് ചി​കി​ത്സ: പ​രാ​തി​ക​ൾ ഡി​എം​ഒ മാ​ർ പ​രി​ഗ​ണി​ച്ചു തീ​ർ​പ്പാ​ക്ക​ണം
Tuesday, May 11, 2021 12:40 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ൾ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ഡി​​​എം​​​ഒ മാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​ർ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും, സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ആ​​​ക്ട് പ്ര​​​കാ​​​രം രൂ​​​പം ന​​​ൽ​​​കി​​​യ മൂ​​​ന്നം​​​ഗ സ​​​മി​​​തി അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

സി.​​​കെ. പ​​​ത്മാ​​​ക​​​ര​​​ൻ ചെ​​​യ​​​ർ​​​മാ​​​നും, ഡോ. ​​​വി. രാ​​​ജീ​​​വ​​​ൻ, ഡോ. ​​​വി.​​​ജി. പ്ര​​​ദീ​​​പ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ സ​​​മി​​​തി​​​യാ​​​ണ് അ​​​പ്പീ​​​ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​വും കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ്സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ഉ​​​ട​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഡി​​​എം​​​ഒ​​​യ്ക്ക് പ​​​രാ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ഫോ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ളും ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​വും ഉ​​​ട​​​ൻ നി​​​ല​​​വി​​​ൽ വ​​​രു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.


പ്ര​​​തി​​​ദി​​​നം ജ​​​ന​​​റ​​​ൽ വാ​​​ർ​​​ഡി​​​ൽ ര​​​ണ്ടു പി​​​പി​​​ഇ കി​​​റ്റു​​​ക​​​ൾ, ഐ​​​സി​​​യു​​​വി​​​ൽ അ​​​ഞ്ച് പി​​​പി​​​ഇ കി​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ര​​​ക്ക് മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കാ​​​നാ​​​വൂ. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ നി​​​ര​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തു കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ്സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.