വാ​ക്സി​നേ​ഷ​ൻ എ​ത്ര​യും വേ​ഗം ന​ൽ​ക​ണമെന്ന് കെ​ജി​എം​ഒ​എ
വാ​ക്സി​നേ​ഷ​ൻ എ​ത്ര​യും വേ​ഗം ന​ൽ​ക​ണമെന്ന് കെ​ജി​എം​ഒ​എ
Tuesday, May 11, 2021 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു 18 വ​​​യ​​​സി​​​നും 45 വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ൽ ഉ​​​ള്ള​​​വ​​​ർ​​​ക്കു കോ​​​വി​​​ഡ് വാ​​​ക്​​​സി​​​നേ​​​ഷ​​​ൻ എ​​​ത്ര​​​യും വേ​​​ഗം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​എം​​​ഒ​​​എ) മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ, കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം അ​​​ണു​​​ബാ​​​ധ ഏ​​​ൽ​​​ക്കാ​​​ൻ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സാ​​​ധ്യ​​​ത​​​യു​​​ള്ള വി​​​ഭാ​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ കോ​​​വി​​​ഡ് രോ​​​ഗീ​​​പ​​​രി​​​ച​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വാ​​​ക്സി​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കെ​​​ജി​​​എം​​​ഒ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഡോ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ത​​​ൽ കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ വ​​​രെ നി​​​യ​​​മി​​​ക്ക​​​ണം. വി​​​ശ്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യപ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വു​​​ന്നു​​​ണ്ട്. പ​​​ല​​​രും കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​കുന്ന സാ​​​ഹ​​​ച​​​ര്യ​​​വും നി​​​ല​​​വി​​​ലു​​​ണ്ടെന്നും കെ​​​ജി​​​എം​​​ഒ​​​എ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.