ഡെന്നീസ് ജോസഫ് അന്തരിച്ചു
ഡെന്നീസ് ജോസഫ് അന്തരിച്ചു
Tuesday, May 11, 2021 1:06 AM IST
കോ​ട്ട​യം: മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​സ്കാ​രം പി​ന്നീട്.

കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ ചെ​റു​വാ​ണ്ടൂ​ർ പ​ന്നി​വേ​ലി​ൽ എം.​എ​ൻ. ജോ​സ​ഫ്- ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1957 ഒ​ക്ടോ​ബ​ർ 20ന് ജ​നനം. ഏ​റ്റു​മാ​നൂ​ർ ഗ​വ​ണ്‍മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ​നി​ന്ന് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ നി​ന്നും ബി​രു​ദ​വും നേ​ടി. പി​ന്നീ​ട് ഫാ​ർ​മ​സി​യി​ൽ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി.

1985-ൽ ​ജേ​സി സം​വി​ധാ​നം ചെ​യ്ത ‘ഈ​റ​ൻ സ​ന്ധ്യ’ എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ എ​ഴു​തി​യാ​ണ് ഡെ​ന്നീ​സ് ജോ​സ​ഫ് ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​ത്. നി​റ​ക്കൂ​ട്ട്, ശ്യാ​മ, രാ​ജാ​വി​ന്‍റെ മ​ക​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വി​ല​പി​ടി​പ്പു​ള്ള തി​ര​ക്ക​ഥാ​കൃ​ത്താ​ക്കി. ജോ​ഷി, ത​ന്പി ക​ണ്ണ​ന്താ​നം എ​ന്നി​വ​രു​ടെ സം​വി​ധാ​ന​ത്തി​ൽ ഡെ​ന്നീ​സ് ജോ​സ​ഫ് ഹി​റ്റ് സി​നി​മ​ക​ളു​ടെ പ​ര​ന്പ​ര സൃ​ഷ്ടി​ച്ചു. ന്യൂ​ഡ​ൽ​ഹി, സം​ഘം, നാ​യ​ർ​സാ​ബ്, ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, ഇ​ന്ദ്ര​ജാ​ലം, ആ​കാ​ശ​ദൂ​ത് തു​ട​ങ്ങി​യ വ​ന്പ​ൻ ഹി​റ്റു​ക​ളും അ​ദ്ദേ​ഹം ഒ​രു​ക്കി. മ​നു അ​ങ്കി​ളും അ​ഥ​ർ​വ​വും അ​ട​ക്കം അ​ഞ്ചു സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. ‘മ​നു അ​ങ്കി​ൾ’ കു​ട്ടി​ക​ളു​ടെ ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി.


അ​ന്ത​രി​ച്ച ന​ട​ൻ ജോ​സ് പ്ര​കാ​ശി​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നാ​ണ് ഡെ​ന്നീ​സ് ജോ​സ​ഫ്. ഭാ​ര്യ: ലീ​ന. മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, റോ​സി, ഒൗ​സേ​പ്പ​ച്ച​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.