"ഒറ്റ നിരക്ക് ' സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാനി​ര​ക്ക്​ ഏകീകരിച്ചു
"ഒറ്റ നിരക്ക് '  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാനി​ര​ക്ക്​ ഏകീകരിച്ചു
Tuesday, May 11, 2021 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ നി​ര​ക്ക് ഏ​കീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ജ​ന​റ​ല്‍ വാ​ര്‍​ഡ് മു​ത​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ വ​രെ​യു​ള്ള ചി​കി​ത്സാ നി​ര​ക്ക് നി​ശ്ച​യി​ച്ചാ​ണ് ഇ​ന്ന​ലെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​ന്‍​എ​ബി​എ​ച്ച് അം​ഗീ​കൃ​ത ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​ന​റ​ൽ വാ​ർ​ഡി​ൽ പ്ര​തി​ദി​നം 2910 രൂ​പ വ​രെ ഈ​ടാ​ക്കാം. നോ​ൺ എ​ൻ​എ​ബി​എ​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​റ​ൽ വാ​ർ​ഡി​ൽ 2645 രൂ​പ​യാ​ണ് നി​ര​ക്ക്. ര​ജി​സ്ട്രേ​ഷ​ന്‍ ചാ​ര്‍​ജ്, ബെ​ഡ് ചാ​ര്‍​ജ്, ന​ഴ്സിം​ഗ് ചാ​ര്‍​ജ്, ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള ചാ​ര്‍​ജ്, അ​ന​സ്തേ​ഷ്യ, ഓ​ക്സി​ജ​ന്‍, എ​ക്സ്റേ, അ​ള്‍​ട്രാ​സൗ​ണ്ട് സ്കാ​ന്‍ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള നി​ര​ക്കു​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ല്‍ സി​ടി സ്കാ​ന്‍, എ​ച്ച്ആ​ര്‍​സി​ടി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും റെം​ഡെ​സി​വി​ര്‍ പോ​ലു​ള്ള വി​ല​യേ​റി​യ മ​രു​ന്നു​ക​ളും പി​പി​ഇ കി​റ്റും ഈ ​നി​ര​ക്കി​ൽ ഉ​ൾ​പ്പെ​ടി​ല്ല.

എ​ന്‍​എ​ബി​എ​ച്ച് അം​ഗീ​കൃ​ത ആ​ശു​പ​ത്രി​യി​ൽ എ​ച്ച്ഡി​യു 4175 രൂ​പ, ഐ​സി​യു 8580, വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഐ​സി​യു 15180 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തി​ദി​ന നി​ര​ക്ക്. നോ​ൺ എ​ൻ​എ​ബി​എ​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​റ​ല്‍ വാ​ര്‍​ഡ് 2645, എ​ച്ച്ഡി​യു 3795, ഐ​സി​യു 7800. വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഐ​സി​യു 13800 എ​ന്നി​ങ്ങ​നെ നി​ജ​പ്പെ​ടു​ത്തി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ പ്ര​തി​ദി​നം ര​ണ്ടും ഐ​സി​യു​വി​ല്‍ അ​ഞ്ചും പി​പി​ഇ കി​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.​ഇ​വ​യു​ടെ നി​ര​ക്ക് എം​ആ​ര്‍​പി​യേ​ക്കാ​ള്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. ചി​കി​ത്സാ​നി​ര​ക്കു​ക​ള്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ആ​ശു​പ​ത്രി വെ​ബ്സൈ​റ്റി​ലും വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​പി​ഇ കി​റ്റ്, പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍, മാ​സ്ക്, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​യ്ക്ക് എം​ആ​ര്‍​പി നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ല്‍ തു​ക ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്നും ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ആ​ക്ടും കേ​ര​ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സും പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.


ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​മി​ത​ഫീ​സ് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് നി​ര​ക്കു​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കർശനമായി പാലിക്കണം: ഹൈക്കോടതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.പെ​​​രു​​​ന്പാ​​​വൂ​​​ർ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫോ​​​റ​​​ത്തി​​​ന്‍റെ ലീ​​​ഗ​​​ൽ സെ​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. സാ​​​ബു. പി. ​​​ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശം.

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഓ​​​രോ ആ​​​ശു​​​പ​​​ത്രി​​​ക്കും ഇ​​​ൻ​​​സി​​​ഡ​​​ന്‍റ് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.


അമിത ചാർജിന് പത്തിരട്ടി പിഴ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് അ​​​മി​​​ത ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കി​​​യാ​​​ൽ അ​​​ധി​​​കം വാ​​​ങ്ങു​​​ന്ന തു​​​ക​​​യു​​​ടെ പ​​​ത്തി​​​ര​​​ട്ടി പി​​​ഴ​​​യീ​​​ടാ​​​ക്കു​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യ​​​ട​​​ക്കം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കു നി​​​ര​​​ക്കു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കൊ​ള്ള​നി​ര​ക്ക് ഈ​ടാ​ക്കു​ന്നെ​ന്ന പ​രാ​തി​ക​ളും തു​ട​ർ​ന്നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.