വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ സു​താ​ര്യ​ത വേണം: ഹൈ​ക്കോ​ട​തി
വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍  സു​താ​ര്യ​ത വേണം: ഹൈ​ക്കോ​ട​തി
Wednesday, May 12, 2021 1:57 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ സു​​​താ​​​ര്യ​​​ത ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്സി​​​ന്‍ സ്റ്റോ​​​ക്കി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ള്‍ കോ​​​വി​​​ഡ് ജാ​​​ഗ്ര​​​താ പോ​​​ര്‍​ട്ട​​​ലി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലേ​​​യെ​​​ന്നും ആ​​​രാ​​​ഞ്ഞു.

നി​​​ല​​​വി​​​ലെ വാ​​​ക്‌​​​സി​​​ന്‍റെ സ്റ്റോ​​​ക്ക് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും വാ​​​ക്‌​​​സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ക​​​ല​​​ണ്ട​​​ര്‍ ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​റ്റ​​​പ്പാ​​​ലം സ്വ​​​ദേ​​​ശി​​​യും കോ​​​വി​​​ഡ് ജാ​​​ഗ്ര​​​താ സ​​​മി​​​തി​​​യം​​​ഗ​​​വു​​​മാ​​​യ ടി.​​​പി. പ്ര​​​ഭാ​​​ക​​​ര​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം ചോ​​​ദി​​​ച്ച​​​ത്.


വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​ത മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​ഞ്ഞാ​​​ല്‍ വാ​​​ക്‌​​​സി​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ തി​​​ക്കും തി​​​ര​​​ക്കും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വു​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് സ​​​മ​​​യം ന​​​ല്‍​കി ജ​​​സ്റ്റീ​​​സ് എ. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.