“പെ​ട്രോ​ള്‍ പ​മ്പ് ജീവനക്കാർക്കു ​പരിരക്ഷ ന​ല്‍​ക​ണം”
“പെ​ട്രോ​ള്‍ പ​മ്പ് ജീവനക്കാർക്കു ​പരിരക്ഷ ന​ല്‍​ക​ണം”
Thursday, May 13, 2021 1:19 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തി​​​ന്‍റെ പൊ​​​തു​​താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു വ​​​രു​​​ന്ന പെ​​​ട്രോ​​​ള്‍ പ​​​മ്പ് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്കു സ​​​ര്‍​ക്കാ​​​ര്‍ വേ​​​ണ്ട പ​​​രി​​​ര​​​ക്ഷ ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേഡേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​കെ. ര​​​വി​​​ശ​​​ങ്ക​​​റും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്.​ അ​​​ബ്ദു​​​ള്‍ റ​​​ഹ്​​​മാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ര്‍​ക്കും മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കി പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ന്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.


നി​​ര​​വ​​ധി ജീ​​​വ​​​ന​​​ക്കാ​​​ർ​​ക്കും ഡീ​​​ല​​​ര്‍​മാ​​​ർ​​ക്കും ഇ​​തി​​ന​​കം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചി​​ട്ടു​​ണ്ട്. മൂ​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ ഒ​​​രു പ​​​മ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ മ​​​രി​​ക്കു​​​ക​​​യും പ​​​മ്പ് ഉ​​​ട​​​മ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​പ​​​രി​​​ചി​​​ത​​​രോ​​​ട് ഇ​​​ട​​​പെ​​​ടേ​​​ണ്ടി വ​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്ക് രോ​​​ഗ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.