കോ​​​വി​​​ഡ് വാ​ക്സി​ന്‍: കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് അനുമതി നല്കണമെന്നു ഹ​ര്‍​ജി
കോ​​​വി​​​ഡ് വാ​ക്സി​ന്‍: കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ള്‍​ക്ക്  അനുമതി നല്കണമെന്നു ഹ​ര്‍​ജി
Thursday, May 13, 2021 1:20 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് വാ​​​ക്സി​​​ന്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ ലൈ​​​സ​​​ന്‍​സ് ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഡ്വ. ജി.​​​കെ. ഗോ​​​പ​​​കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ജ​​​സ്റ്റീ​​​സ് എ. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി പ​​​ത്തു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

പൂ​​​നെ​​​യി​​​ലെ സീ​​​റം ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക്ക് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ല്‍ വാ​​​ക്‌​​​സി​​​ന്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​രു ക​​​മ്പ​​​നി​​​ക​​​ളും കൂ​​​ടി ആ​​​വ​​​ശ്യ​​​മു​​​ള്ള വാ​​​ക്‌​​​സി​​​ന്‍റെ 30 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു തു​​​ട​​​ര്‍​ന്നാ​​​ല്‍ 2023 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ മാ​​​ത്ര​​​മേ 18 വ​​​യ​​​സി​​​നു​​​മേ​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ​​​വെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ നി​​​യ​​​മ​​​വും അ​​​ന്താ​​​രാ​​​ഷ്ട്ര ക​​​രാ​​​റു​​​ക​​​ളും മ​​​റി​​​ക​​​ട​​​ന്ന് കൂ​​​ടു​​​ത​​​ല്‍ മ​​​രു​​​ന്നു​​ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് നി​​​ര്‍​ബ​​​ന്ധി​​​ത ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കാ​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന് ക​​​ഴി​​​യും. പേ​​​റ്റ​​​ന്‍റ് നി​​​യ​​​മ​​​ത്തി​​​ല്‍ ഇ​​​തി​​​നു വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നു​​​മേ​​​ലു​​​ള്ള പേ​​​റ്റ​​​ന്‍റ് അ​​​വ​​​കാ​​​ശം മേ​​​യ് അ​​​ഞ്ചി​​​ന് യു​​​എ​​​സ് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.