സ​ത്യ​പ്ര​തി​ജ്ഞ 20ന്; ഒ​രു​ക്ക​ം തു​ട​ങ്ങി
സ​ത്യ​പ്ര​തി​ജ്ഞ 20ന്;  ഒ​രു​ക്ക​ം തു​ട​ങ്ങി
Thursday, May 13, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കാ​​​യി ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. 20-നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോൾ പാ​​​ലി​​​ച്ച് ച​​​ട​​​ങ്ങു ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ന​​​ട​​​ക്കു​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ ര​​​ണ്ടു മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ൽ ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചു പ​​​ന്ത​​​ൽ നി​​​ർ​​​മി​​​ക്കും.

പു​​​തി​​​യ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​യും പ​​​ഴ​​​യ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ൾ, സ്ഥാ​​​നമൊഴി​​​യു​​​ന്ന മ​​​ന്ത്രി​​​മാ​​​ർ, പു​​​തി​​​യ മ​​​ന്ത്രി​​​മാ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, രാ​​​ഷ്‌ട്രീയ, സാം​​​സ്കാ​​​രി​​​ക, സാ​​​മു​​​ദാ​​​യി​​​ക, ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​ർ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ആ​​​യി​​​രി​​​ക്കും ച​​​ട​​​ങ്ങി​​​ലേ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക്ഷ​​​ണി​​​ക്കു​​​ക. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ങ്കി​​​ലും ബി​​​ഗ് സ്ക്രീ​​​നു​​​ക​​​ൾ ഒ​​​രു​​​ക്കി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ലൈ​​​വ് ആ​​​യി കാ​​​ണി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.