കേ​ര​ള​ത്തി​ന് ആവശ്യമായത് എന്നു കിട്ടും ? കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേശം
കേ​ര​ള​ത്തി​ന് ആവശ്യമായത് എന്നു കിട്ടും ? കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേശം
Saturday, May 15, 2021 1:58 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ എ​​​ന്നു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേശം ന​​​ല്‍​കി. നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നു വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ങ്ങ​​​നെ​​​യാ​​​ണ്, മ​​​തി​​​യാ​​​യ വാ​​​ക്സി​​​ന്‍ എ​​​പ്പോ​​​ഴാ​​​ണ് ന​​​ല്‍​കാ​​​നാ​​​വു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, ജ​​​സ്റ്റീ​​​സ് എം.​​​ആ​​​ര്‍. അ​​​നി​​​ത എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേശി​​​ച്ച​​​ത്.

വാ​​​ക്‌​​​സി​​​ന്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ കൈ​​​മാ​​​റു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്നു നീ​​​തി ആ​​​യോ​​​ഗി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്നു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു. വാ​​​ക്‌​​​സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ പ​​​ക്ഷ​​​പാ​​​തം കാ​​​ണി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സു​​​പ്രീംകോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ​​ സ​​​മി​​​തി​​​യു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് വി​​​ത​​​ര​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വാ​​​ക്‌​​​സി​​​ന്‍ നി​​​ര്‍​മാ​​​ണം പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും ക​​​ഴി​​​യാ​​​വു​​​ന്ന​​​ത്ര വാ​​​ക്‌​​​സി​​​ന്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സ്റ്റേ​​​റ്റ് അ​​​റ്റോ​​​ര്‍​ണി കെ.​​​വി. സോ​​​ഹ​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. രാ​​​ജ്യ​​​ത്ത് എ​​​ല്ലാ​​​വ​​​ര്‍​ക്കും സൗ​​​ജ​​​ന്യ​​​മാ​​​യി വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​ക​​​ണ​​​മെ​​​ന്നും വാ​​​ക്സി​​​ന്‍ നി​​​ര്‍​മാ​​​ണ​​ശേ​​​ഷി​​​യു​​​ള്ള ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് ഇ​​​തി​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​കവി​​​ദ്യ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ഡോ. ​​​കെ.​​​പി. അ​​​ര​​​വി​​​ന്ദ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേശം.


പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ആ​​​ല​​​പ്പു​​​ഴ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഡ്ര​​​ഗ്‌​​​സ് ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ നി​​​ര്‍​മി​​​ക്കാ​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ ഒ​​​രാ​​​വ​​​ശ്യം. എ​​​ന്നാ​​​ല്‍, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പോ​​​ലും ഇ​​​താ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു. ഹ​​​ര്‍​ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.