ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു
ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Monday, May 31, 2021 1:19 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് ​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ള്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്തി​​​വ​​​ച്ച​​​തോ​​​ടെ ലൈ​​​സ​​​ന്‍​സി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷക​​​രു​​​ടെ കാ​​​ത്തി​​​രി​​​പ്പും നീ​​​ളു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ടെ​​​സ്റ്റ് പാ​​​സാ​​​യി ലൈ​​​സ​​​ന്‍​സി​​​നാ​​​യി കാ​​​ത്തി​​​രി​​​പ്പു തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ​​​ല​​​രും. ഈ ​​​വ​​​ര്‍​ഷം ആ​​​ദ്യ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ലൈ​​​സ​​​ന്‍​സ് കൈ​​​വ​​​ശം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ക​​​രു​​​തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം ആ​​​ഞ്ഞ​​​ടി​​​ച്ച​​​തോ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ കാ​​​ത്തി​​​രി​​​പ്പും നീ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു.

രോ​​​ഗ​​​വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞ് ഓ​​​ഫീ​​​സു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചാ​​​ലും ഈ ​​​വ​​​ര്‍​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ മാ​​​ത്ര​​​മേ ഇ​​​വ​​​ര്‍​ക്ക് ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ ടെ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ഇ​​​നി ഒ​​​രു അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​തു വ​​​രെ നി​​​ര്‍​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷ​​​വും ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ള്‍ നി​​​ര്‍​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഇ​​​ള​​​വു​​​ക​​​ള്‍ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ടെ​​​സ്റ്റ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കി​​​ക്കൊ​​​ണ്ട് ആ​​​ഴ്ച​​​യി​​​ല്‍ അ​​​ഞ്ചു​​​ദി​​​വ​​​സം നി​​​ശ്ചി​​​ത എ​​​ണ്ണം അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്കു മാ​​​ത്ര​​​മാ​​​യാ​​​ണ് ടെ​​​സ്റ്റ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്. ഒ​​​രു​​​ദി​​​വ​​​സം പ​​​ര​​​മാ​​​വ​​​ധി 90 പേ​​​ര്‍​ക്കാ​​​ണ് ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. പ​​​ക്ഷേ, കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​മെ​​​ത്തി​​​യ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​തും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സ്വ​​​കാ​​​ര്യ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം പെ​​​രു​​​കി​​​യ​​​തോ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണ​​​വും വ​​​ര്‍​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഡ്രൈ​​​വിം​​​ഗ് സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു.


നി​​​ല​​​വി​​​ല്‍ ലേ​​​ണേ​​​ഴ്സ് ടെ​​​സ്റ്റ് ഓ​​​ണ്‍​ലൈ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് ന​​​ട​​​ക്കു​​ന്ന​​ത്.​​ആ​​​റു​​​മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി​​​ട്ടും ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ല്‍ പ​​​ല​​​രു​​​ടെ​​​യും ലേ​​​ണേ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചു തു​​​ട​​​ങ്ങി​. ഇ​​​വ​​​ര്‍ വീ​​​ണ്ടും രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി ലേ​​​ണേ​​​ഴ്സ് പു​​​തു​​​ക്കി​​​യ​​​ശേ​​​ഷം ടെ​​​സ്റ്റി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ല്‍ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ചാ​​​ലും നി​​​ല​​​വി​​​ല്‍ ബു​​​ക്കിം​​​ഗ് സ്ലോ​​​ട്ട് കി​​​ട്ടി​​​യ​​​വ​​​ര്‍​ക്കാ​​​യി​​​രി​​​ക്കും പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന. ബു​​​ക്ക് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​ക്ക് ടെ​​​സ്റ്റ് തു​​​ട​​​ങ്ങി​​​യാ​​​ലും വീ​​​ണ്ടും കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നേ​​​ക്കാം. അ​​​ങ്ങ​​​നെ വ​​​രു​​​ന്ന​​​തോ​​​ടെ ലൈ​​​സ​​​ന്‍​സ് ല​​​ഭി​​​ക്കാ​​​ന്‍ വീ​​​ണ്ടും വൈ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.