ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു
ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു
Monday, May 31, 2021 1:19 AM IST
കോ​ട്ട​യം: ബ്ലാ​​ക്ക് ഫം​​ഗ​​സ് ബാ​​ധി​​ച്ചു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന വീ​​ട്ട​​മ്മ മ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട ത​​ട്ട കോ​​ട്ട​​വി​​ള​​യി​​ൽ അ​​ല​​ക്സാ​​ണ്ട​​റി​​ന്‍റെ ഭാ​​ര്യ റാ​​ണി അ​​ല​​ക്സാ​​ണ്ട​​റാ​​ണ്(59) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​വ​​ർ മു​​ന്പ് ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ കു​​ടും​​ബ​​സ​​മേ​​തം താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. മേ​​യ് ര​​ണ്ടാ​​വാ​​രം കോ​​വി​​ഡ് വി​​മു​​ക്ത​​യാ​​യെ​​ങ്കി​​ലും പി​​ന്നീ​​ട് ക​​ണ്ണു വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

കു​​റ​​വു​​ണ്ടാ​​കാ​​തി​​രു​​ന്ന​​തി​​നെ ത്തുട​​ർ​​ന്ന് 21 ന് ​​നാ​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ നേ​​ത്ര​​രോ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. 28 ന് ​​ആ​​രോ​​ഗ്യ​​നി​​ല മോ​​ശ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്നു പ​​ക​​ർ​​ച്ച​​വ്യാ​​ധി വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു മാ​​റ്റി​​യെ​​ങ്കി​​ലും 29ന് ​​പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം പോ​​ർ​​ച്ചു​​ഗ​​ലി​​ൽ​​നി​​ന്ന് ഭ​​ർ​​ത്താ​​വ് അ​​ല​​ക്സാ​​ണ്ട​​ർ എ​​ത്തി​​യ ശേ​​ഷം. മ​​ക്ക​​ൾ: എ​​യ്ഞ്ച​​ല അ​​ല​​ക്സാ​​ണ്ട​​ർ, ജോ​​ർ​​ജി അ​​ല​​ക്സാ​​ണ്ട​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.