യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ മൂ​വ്​മെ​ന്‍റ് രൂ​പീ​ക​രി​ച്ചു
Friday, June 11, 2021 1:03 AM IST
കൊ​​​ച്ചി: ഭാ​​​ര​​​ത​​​ത്തി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും അല്മാ​​​യ നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത സം​​​യു​​​ക്ത ക്രൈ​​​സ്ത​​​വ ഐ​​​ക്യ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ന്‍ മൂ​​​വ്‌​​​മെ​​​ന്‍റി​​​നു രൂ​​​പം ന​​​ല്‍​കി. ന്യൂ​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കും, പ​​​രി​​​വ​​​ര്‍​ത്തി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും പൊ​​​തു​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ലും സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു മൂ​​​വ്‌​​​മെ​​​ന്‍റ് രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ര്‍ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളി​​​ലെ അല്മാ​​​യ കൂ​​​ട്ടാ​​​യ്മ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും തു​​​ല്യ​​​നീ​​​തി​​​ക്കാ​​​യി ഒ​​​ന്നി​​​ച്ചു പോ​​​രാ​​​ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​ലി​​​കസ​​​മൂ​​​ഹ​​​ത്തി​​​ല്‍ ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍​ഗ​​​ങ്ങ​​​ളും യോ​​​ഗം ച​​​ര്‍​ച്ച ചെ​​​യ്തു. സീ​​​റോ മ​​​ല​​​ബാ​​​ര്‍, ല​​​ത്തീ​​​ന്‍, സീ​​​റോ മ​​​ല​​​ങ്ക​​​ര, യാ​​​ക്കോ​​​ബാ​​​യ, ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ്, മാ​​​ര്‍​ത്തോ​​​മ്മാ, ക​​​ല്‍​ദാ​​​യ സ​​​ഭ​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​ന്നി​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

എ​​​ല്ലാ സ​​​ഭ​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണു യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ന്‍ മൂ​​​വ്‌​​​മെ​​​ന്‍റ് എ​​​ന്ന പേ​​​രി​​​ല്‍ ഏ​​​കോ​പ​​​നസ​​​മി​​​തി​​​ക്കു രൂ​​​പം ന​​​ല്‍​കി​​​യ​​​ത്. അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​മാ​​​ണു ചീ​​​ഫ് കോ-​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍. ഇ​​​ത​​​ര​​ സ​​​ഭാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി കൂ​​​ട്ടാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​നം ശ​​​ക്തി​​​പ്പെ​​ടു​​​ത്തു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ന്‍ മൂ​​​വ്‌​​​മെ​​​ന്‍റി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും ക​​​ണ്ടു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​നും പൊ​​​തു​​​അ​​​പ്പീ​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ മു​​​മ്പാ​​​കെ സം​​​യു​​​ക്ത നി​​​വേ​​​ദ​​​നം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.


ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ ക​​​ണ്ട​​​നാ​​​ട് ഭ​​​ദ്രാ​​​സ​​​നം സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ബ്ര​​​ഹാം കാ​​​ര​​​ാമ​​​യി​​​ല്‍, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ അ​​​ല്‍​മാ​​​യ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ചൂ​​​ണ്ട​​​യി​​​ല്‍, മാ​​​ര്‍​ത്തോ​​​മ്മാ സ​​​ഭാ ട്ര​​​സ്റ്റി പി.​​​കെ. അ​​​ച്ച​​​ന്‍​കു​​​ഞ്ഞ്, കേ​​​ര​​​ള ക​​​ാത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​കെ. ജോ​​​സ​​​ഫ്, കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ​​​ഭാ​​​ത​​​ല സെ​​​ക്ര​​​ട്ട​​​റി വി.​​സി. ജോ​​​ര്‍​ജു​​​കു​​​ട്ടി, ക​​​ല്‍​ദാ​​​യ സ​​​ഭാ ബോ​​​ര്‍​ഡ് ട്ര​​​സ്റ്റ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​റി​​​ഷി ഇ​​​മ്മ​​​ട്ടി, പീ​​​റ്റ​​​ര്‍ കെ. ​​​ഏ​​​ലി​​​യാ​​​സ്, അ​​​ഡ്വ. ബോ​​​ബ​​​ന്‍ വ​​​ര്‍​ഗീ​​​സ്, ഡോ. ​​​എം.​​ഇ. ​കു​​​ര്യ​​​ക്കോ​​​സ്, സി​​​സ്റ്റ​​​ര്‍ ജി​​​ന്‍​സി, രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ഡോ. ​​​ജോ​​​ബി കാ​​​ക്ക​​​ശേരി, ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ, അ​​​ഡ്വ. ജ​​​സ്റ്റി​​​ന്‍ ക​​​രി​​​പ്പാ​​​ട്ട്, ജോ​​​ര്‍​ജു​​​കു​​​ട്ടി പു​​​ല്ലേ​​​പ്പ​​​ള്ളി​​​ല്‍, ഡോ. ​​​ചാ​​​ക്കോ കാ​​​ളം​​​പ​​​റ​​​മ്പി​​​ല്‍, ടെ​​​സി ബി​​​ജു, ഡോ. ​​​ജോ​​​സുകു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, ബെ​​​ന്നി ആ​​​ന്‍റ​​ണി എ​​​ന്നി​​​വ​​​രും മാ​​​തൃ​​​വേ​​​ദി, പ്രോ​​ലൈ​​​ഫ്, കെ​​​സി​​​വൈ​​​എം, എ​​​സ്‌​​​വൈ​​​എം, സി​​​എം​​​എ​​​ല്‍, സി​​​എ​​​ല്‍​സി പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.