വാ​ക്സി​നേ​ഷ​ൻ: സ്ലോ​ട്ട് ല​ഭി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടെ​ന്ന് ഹൈ​ക്കോ​ട​തി
വാ​ക്സി​നേ​ഷ​ൻ: സ്ലോ​ട്ട് ല​ഭി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടെ​ന്ന് ഹൈ​ക്കോ​ട​തി
Friday, June 11, 2021 1:38 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നുവേ​​​ണ്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ ഒ​​​ടി​​​പി ല​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ക്കേ​​​ണ്ട സെ​​​ന്‍റ​​​റും സ​​​മ​​​യ​​​വും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന സ്ലോ​​​ട്ട് ല​​​ഭി​​​ക്കാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വാ​​​ക്സി​​​ന്‍ ന​​​യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഒ​​​രു കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഇ​​​ക്കാ​​​ര്യം വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞ​​​ത്.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ വീ​​​ടു​​​ക​​​ളി​​​ല്‍നി​​​ന്നും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​വ​​​രെ കോ​​​വി​​​ഡ് മു​​​ന്ന​​​ണി​​​പ്പോ​​​രാ​​​ളി​​​ക​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് വാ​​​ക്‌​​​സി​​​ന്‍ മു​​​ന്‍​ഗ​​​ണ​​​നാ ലി​​​സ്റ്റി​​​ല്‍ ഇ​​വ​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​നും ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


മേ​​​യ് 19ലെ ​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​നു​​​ശേ​​​ഷം മു​​​ന്‍​ഗ​​​ണ​​​നാ ലി​​​സ്റ്റ് പു​​​ന​​ർ​​നി​​​ര്‍​ണ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.