ക​ള്ളടാ​ക്സി​ക​ൾ കു​ടു​ങ്ങും
ക​ള്ളടാ​ക്സി​ക​ൾ കു​ടു​ങ്ങും
Friday, June 11, 2021 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​കു​​​തി വെ​​​ട്ടി​​​ച്ച് ടാ​​​ക്സി​​​യാ​​​യി ഓ​​​ടു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ നി​​ർ​​ദേ​​ശം. ചി​​​ല പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ക​​​മ്പ​​​നി​​​ക​​​ൾ, ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ വ്യാ​​​പ​​​ക​​​മാ​​​യി, ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ടാ​​​ക്സി​​​യാ​​​ക്കി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നും ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു. ക​​​ള്ളടാ​​​ക്സി​​​ക​​​ൾ മൂ​​​ലം നി​​​കു​​​തി ഇ​​​ന​​​ത്തി​​​ൽ സ​​ർ​​ക്കാ​​രി​​നു ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണു​​ണ്ടാ​​കു​​ന്ന​​ത്.

സ​​​ർ​​​ക്കാ​​​രി​​​നോ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ ചെ​​​ല​​​വുചു​​​രു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​യു​​ണ്ട്. ഇ​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഇ​​​ത്ത​​​രം സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​കയാണ്. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ , ക​​​മ്പ​​​നി​​​ക​​​ൾ, ബാ​​​ങ്കു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണ് ഇ​​​ങ്ങ​​​നെ വ​​​ൻ തോ​​​തി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.


ക​​​ള്ളടാ​​​ക്സി​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കി​​ല്ലെ​​ന്ന കാ​​​ര്യം പ​​​ല​​​ർ​​​ക്കും അ​​​റി​​​യി​​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.