ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ന് 500 രൂ​പ​ ആ​ക്കിയതിനെതിരായ ഹ​ര്‍​ജി മാ​റ്റി
ആ​ര്‍​ടി​പി​സി​ആ​ര്‍  ടെ​സ്റ്റി​ന് 500 രൂ​പ​  ആ​ക്കിയതിനെതിരായ  ഹ​ര്‍​ജി മാ​റ്റി
Saturday, June 12, 2021 1:17 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റി​​ന്‍റെ നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച​​​തി​​​നെ​​​തി​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ദേ​​​വി സ്‌​​​കാ​​​ന്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​കാ​​​ര്യ ലാ​​​ബു​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി 15നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ കോ​​​വി​​​ഡ് ടെ​​​സ്റ്റ് നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ റി​​​സേ​​​ര്‍​ച്ചി​​​നെ​​​യാ​​​ണു (ഐ​​​സി​​​എം​​​ആ​​​ര്‍) ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.