വാ​ക്സി​ന്‍ വാ​ങ്ങി​ക്കൂ​ട്ടിയതിനു ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ വെറുതേവിട്ടു
വാ​ക്സി​ന്‍  വാ​ങ്ങി​ക്കൂ​ട്ടിയതിനു ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ വെറുതേവിട്ടു
Saturday, June 12, 2021 1:17 AM IST
കൊ​​​ച്ചി: വ​​​ന്‍​തോ​​​തി​​​ല്‍ ഹെ​​​പ്പ​​​റ്റൈ​​​റ്റി​​​സ് ബി ​​​വാ​​​ക്സി​​​ന്‍ വാ​​​ങ്ങി​​​ക്കൂ​​​ട്ടി സ​​​ര്‍​ക്കാ​​​രി​​​ന് 1.49 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച മു​​​ന്‍ ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​ ​​വി.​​​കെ. രാ​​​ജ​​​ന്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ന്‍ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​ഷൈ​​​ല​​​ജ എ​​​ന്നി​​​വ​​​രു​​​ടെ ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.


ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ ഡോ. ​​​രാ​​​ജ​​​നും ഡോ. ​​​ഷൈ​​​ല​​​ജ​​​യും ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു ജ​​​സ്റ്റീ​​​സ് ആ​​​ര്‍. നാ​​​രാ​​​യ​​​ണ പി​​​ഷാ​​​ര​​​ടി​​​യു​​​ടെ തീ​​​രു​​​മാ​​​നം. 2017 ല്‍ ​​​ഇ​​​വ​​​ര്‍​ക്ക് അ​​​ഞ്ചു വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 52 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​മാ​​ണു വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ചി​​രു​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.