പോലീസ് ക​സ്റ്റ​ഡി​യി​ലുള്ളവരുടെ ആ​ന്ത​രി​ക ക്ഷ​ത​വും പരിശോധിക്കണം
പോലീസ് ക​സ്റ്റ​ഡി​യി​ലുള്ളവരുടെ ആ​ന്ത​രി​ക ക്ഷ​ത​വും പരിശോധിക്കണം
Saturday, June 12, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഡോ​​​ക്ട​​​റു​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ളു​​​ടെ ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വങ്ങ​​​ൾ​​​ക്കു ക്ഷ​​​ത​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം. പു​​​റ​​​മേ​​​യു​​​ള്ള പ​​​രി​​​ക്കു​​​ക​​​ൾ മാ​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന പോ​​​രാ​​​യെ​​​ന്നും പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ പ​​​രി​​​ക്കു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ടെ​​​സ്റ്റു​​​കളും ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ആ​​​രോ​​​ഗ്യ ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

രാ​​​ജ്കു​​​മാ​​​ർ ക​​​സ്റ്റ​​​ഡി കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും മ​​​റ്റു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് പോ​​​ലീ​​​സ് എ​​​ത്തി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ളു​​​ടെ ആ​​​ന്ത​​​​​​രി​​​കാ​​​വ​​​യ​​​വങ്ങ​​​ളു​​​ടെ ക്ഷ​​​ത​​​വും വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ൾ​​​ക്കും പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റും നി​​​ർ​​​ദേ​​​ശി​​​ച്ചു.


വൃ​​​ക്കസം​​​ബ​​​ന്ധ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന (​റീ​​​ന​​​ൽ പ്രൊ​​​ഫൈ​​​ൽ), ക്രിയാ​​​റ്റി​​​ൻ ഫോ​​​സ്ഫോ​​​കി​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന (സി​​​പി​​​കെ ടെ​​​സ്റ്റ്),സി​​​ആ​​​ർ​​​പി ടെ​​​സ്റ്റ്, യൂ​​​റി​​​ൻ മ​​​യോ​​​ഗ്ലോ​​​ബി​​​ൻ, ആ​​​ന്ത​​​രി​​​ക​​​ക്ഷ​​​തം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ൾ​​​ട്രാ​​​സൗ​​​ണ്ട് സ്കാ​​​നിം​​​ഗ് എ​​​ന്നി​​​വ​​​യും ന​​​ട​​​ത്ത​​​ണം. മെ​​​ഡി​​​ക്ക​​​ൽ ടീ​​​മാ​​​ക​​​ണം ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​സ്റ്റ​​​ഡി കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജ​​​സ്റ്റീ​​​സ് കെ. ​​​നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്.

അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന വ്യ​​​ക്തി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ബ​​​ല​​​പ്ര​​​യോ​​​ഗ​​​മോ ശാ​​​രീ​​​രി​​​ക​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മോ ന​​​ട​​​ത്തി​​​യോ എ​​​ന്നു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഇ​​​തി​​​ന് ആ​​​ന്ത​​​രി​​​ക അ​​​വ​​​യ​​​വങ്ങ​​​ളു​​​ടെയും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​മു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യ​​​ത്.

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.