വി​ദേ​ശ ക​മ്പ​നി​ക​ളി​ല്‍നി​ന്നു കോവിഡ് വാ​ക്സി​ന്‍ ലഭിക്കില്ലെന്നു സ​ര്‍​ക്കാ​ര്‍
വി​ദേ​ശ ക​മ്പ​നി​ക​ളി​ല്‍നി​ന്നു കോവിഡ് വാ​ക്സി​ന്‍ ലഭിക്കില്ലെന്നു സ​ര്‍​ക്കാ​ര്‍
Saturday, June 12, 2021 1:17 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍നി​​​ന്നു കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം ന​​​ട​​​പ്പാ​​​യി​​​ല്ലെ​​​ന്നും ഗ്ലോ​​​ബ​​​ല്‍ ടെ​​​ൻ​​ഡ​​റി​​ന്‍റെ സ​​​മ​​​യം ജൂ​​​ണ്‍ 10നു ​​ക​​​ഴി​​​ഞ്ഞി​​​ട്ടും ഒ​​​രു ക​​​മ്പ​​​നി​​പോ​​​ലും ടെ​​​ൻ​​ഡ​​​ര്‍ ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്നും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.


കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന്‍റെ വാ​​​ക്സി​​​ന്‍ ന​​​യ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഒ​​​രു​​​കൂ​​​ട്ടം ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​ണു സ​​​ര്‍​ക്കാ​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍. കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി 16നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.