കോവി​​​ഡ് മു​​​ക്ത​​​യാ​​​യി 104 വ​​​യ​​​സു​​​കാ​​​രി ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്
കോവി​​​ഡ് മു​​​ക്ത​​​യാ​​​യി 104 വ​​​യ​​​സു​​​കാ​​​രി ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്
Saturday, June 12, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ര്‍ പ​​​രി​​​യാ​​​രം സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ജാ​​​ന​​​കി​​​യ​​​മ്മ​​യ്ക്ക് (104) രോ​​​ഗ​​​മു​​​ക്തി. ഐ​​​സി​​​യു​​​വി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ നീ​​​ണ്ട 11 ദി​​​വ​​​സ​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കുശേ​​​ഷ​​​മാ​​​ണ് ജാ​​​ന​​​കി​​​യ​​​മ്മ ആ​​​ശു​​​പ​​​ത്രി വി​​​ടു​​​ന്ന​​​ത്.

മേ​​​യ് 31നാ​​​ണ് ത​​​ളി​​​പ്പ​​​റ​​​മ്പ് കോ​​​വി​​​ഡ് കെ​​​യ​​​ര്‍ സെ​​​ന്‍റ​​​റി​​​ല്‍നി​​​ന്നും ഓ​​​ക്സി​​​ജ​​​ന്‍ കു​​​റ​​​ഞ്ഞ അ​​​വ​​​സ്ഥ​​​യി​​​ല്‍ ജാ​​​ന​​​കി​​​യ​​​മ്മ​​​യെ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​ത്. കോ​​​വി​​​ഡ് നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​പ്ര​​​മോ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മെ​​​ഡി​​​സി​​​ന്‍, അ​​​ന​​​സ്തേ​​​ഷ്യ, പ​​​ള്‍​മ​​​ണ​​​റി മെ​​​ഡി​​​സി​​​ന്‍, തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഡോ​​​ക്ട​​​ര്‍​മാ​​​രാ​​​ണ് ചി​​​കി​​​ത്സ ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. 65 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ ഹൈറി​​​സ്ക് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പെ​​​ടു​​​മ്പോ​​​ഴാ​​​ണ് 104 വ​​​യ​​​സു​​​കാ​​​രി​​​യെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​കെ കൊ​​​ണ്ടുവ​​​ന്ന​​​ത്. മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നും 110 വ​​​യ​​​സു​​​കാ​​​രി​​​യും, കൊ​​​ല്ലം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ നി​​​ന്നും 105 വ​​​യ​​​സു​​​കാ​​​രി​​​യും നേ​​​ര​​​ത്തെ കോ​​​വി​​​ഡ് മു​​​ക്ത​​​രാ​​​യി​​​രു​​​ന്നു.


ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ മ​​​ക​​​ന്‍റെ ഭാ​​​ര്യ​​​യും അ​​​മ്മ​​​യും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ ജാ​​​ന​​​കി​​​യ​​​മ്മ​​​യെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഇ​​​ന്‍​ചാ​​​ര്‍​ജ് ഡോ. ​​​എ​​​സ്. അ​​​ജി​​​ത്ത്, ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​കെ. സു​​​ദീ​​​പ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ര്‍​ന്നു യാ​​​ത്ര​​​യാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.