കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത​യ​ച്ചു
Sunday, June 13, 2021 1:41 AM IST
കോ​​ട്ട​​യം: ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​മാ​​യ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന്‍റ പി​​ന്നാ​​ക്കാ​​വ​​സ്ഥ പ​​ഠി​​ക്കു​​ന്ന​​തി​​ന് നി​​യോ​​ഗി​​ച്ച ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ഓ​​ഫീ​​സ് സൗ​​ക​​ര്യ​​വും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നി​​യ​​മ​​ന​​വും വൈ​​കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ക​​ത്ത​​യ​​ച്ചു.

ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു പ​​ഠി​​ക്കാ​​ൻ ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ച​​ത് അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​മാ​​ണെ​​ങ്കി​​ലും തു​​ട​​ർ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യി​​ട്ടി​​ല്ല. പ​​രാ​​തി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​ക്കി​​യ ഇ ​​മെ​​യി​​ൽ ഐ​​ഡി മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ നി​​ല​​വി​​ലു​​ള്ള​​ത്. പ്ര​​വ​​ർ​​ത്ത​​ന ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​നാ​​ൽ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കു നി​​യോ​​ഗി​​ച്ച ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ൻ സി​​റ്റിം​​ഗും പ​​ഠ​​ന​​വും തു​​ട​​ങ്ങാ​​നാ​​കാ​​തെ ആ​​റു​​മാ​​സം പി​​ന്നി​​ടു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണു കെ​​സി​​വൈ​​എം സം​​സ്ഥാ​​ന നേ​​ത്യ​​ത്വം ക​​ത്ത​​യ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.