വ​രു​ന്നൂ,കെ​എ​സ്ആ​ർ​ടി​സി പ​മ്പു​ക​ൾ
വ​രു​ന്നൂ,കെ​എ​സ്ആ​ർ​ടി​സി പ​മ്പു​ക​ൾ
Monday, June 14, 2021 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഗു​​​ണ​​​നി​​​ല​​​വാ​​​രം കൂ​​​ടി​​​യ​​​തും ക​​​ല​​​ർ​​​പ്പി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നും അ​​​തു​​​വ​​​ഴി വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ പ​​​മ്പു​​​ക​​​ൾ തു​​​ട​​​ങ്ങും.

ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പറേ​​​ഷ​​​നു​​​മാ​​​യി ചേ​​​ർ​​​ന്ന് 67 പ​​​മ്പു​​​ക​​​ളാ​​​ണു തു​​​ട​​​ങ്ങു​​ന്ന​​ത്. ഇ​​തി​​ൽ ആ​​​ദ്യ​​​ എ​​​ട്ട് പ​​​മ്പു​​​ക​​​ൾ ചേ​​​ർ​​​ത്ത​​​ല, മാ​​​വേ​​​ലി​​​ക്ക​​​ര, മൂ​​​ന്നാ​​​ർ, ഗു​​​രു​​​വാ​​​യൂ​​​ർ, തൃ​​​ശൂ​​​ർ, ആ​​​റ്റി​​​ങ്ങ​​​ൽ, നെ​​​ടു​​​മ​​​ങ്ങാ​​​ട്, ചാ​​​ത്ത​​​ന്നൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​ളി​​ൽ നൂ​​​റു ദി​​​വ​​​സ​​​ത്തി​​​ന​​​കം തു​​​ട​​​ങ്ങും. മൂ​​​വാ​​​റ്റു​​​പു​​​ഴ , അ​​​ങ്ക​​​മാ​​​ലി , ക​​​ണ്ണൂ​​​ർ , കോ​​​ഴി​​​ക്കോ​​​ട് , പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും നി​​​ല​​​വി​​​ലു​​​ള്ള ഡീ​​​സ​​​ൽ പ​​​മ്പു​​​ക​​​ളോ​​​ടൊ​​​പ്പം പെ​​​ട്രോ​​​ൾ പ​​​മ്പു​​​ക​​​ളും തു​​​ട​​​ങ്ങും . പു​​തി​​യ പ​​ദ്ധ​​തി കോ​​ർ​​പറേ​​ഷ​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽനി​​​ന്ന് ക​​​ര​​​ക​​​യ​​​റാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഇ​​​തി​​​നാ​​​യി സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഇ​​​ല്ലെ​​​ന്നും മു​​​ഴു​​​വ​​​ൻ ചെ​​​ല​​​വും ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പറേ​​​ഷ​​​ന്‍റെതാ​​ണെ​​ന്നും മ​​​ന്ത്രി അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.