ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി
Wednesday, June 16, 2021 1:34 AM IST
ഉ​പ്പു​ത​റ: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് കെ​ട്ടു​ചി​റ​യ്ക്കു സ​മീ​പം ഒ​ഴു​ക്ക​ൻ പാ​റ​യി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ളി​ൽ ര​ണ്ടു​പേ​രെ ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യി. മാ​ട്ടു​താ​വ​ളം കു​മ്മി​ണി​യി​ൽ ജോ​യി​സ് (31), ഇ​ല്ലി​ക്ക​ൽ മ​നു (31) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. മാ​ണി​ക്ക​ക​ത്ത് ര​തീ​ഷ് (31) ആ​ണ് ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-ഓ​ടെ​യാ​ണ് സം​ഭ​വം. ജ​ലാ​ശ​യ​ത്തി​ന്‍റെ ക​ര​യി​ൽ​നി​ന്ന് വ​ല വീ​ശു​ന്ന​തി​നി​ടെ ജോ​യി​സ് കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു. ജോ​യി​സ് വെ​ള്ള​ത്തി​ൽ താ​ഴു​ന്ന​തു​ക​ണ്ട് മ​നേ​ഷ് ര​ക്ഷ​പെ​ടു​ത്താ​ൻ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ജോ​യി​സി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും വെ​ള്ള​ത്തി​ലേ​ക്ക് താ​ഴ്ന്നു​പോ​യി.


ര​തീ​ഷ് ബ​ഹ​ളം​വ​ച്ച​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ജ​ലാ​ശ​യ​ത്തി​ൽ ന​ല്ല നീ​രൊ​ഴു​ക്കും മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. വാ​ഹ​നം എ​ത്താ​ത്ത പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പോ​ലീ​സി​നും ഫ​യ​ർ​ഫോ​ഴ്സി​നും വ​ന​പാ​ല​ക​ർ​ക്കും എ​ത്തി​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു. രാ​ത്രി 7.30-ഓ​ടെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.