വാക്സിനേഷനു വിവേചനം: ഹ​ര്‍​ജി മാ​റ്റി
വാക്സിനേഷനു വിവേചനം:  ഹ​ര്‍​ജി മാ​റ്റി
Wednesday, June 16, 2021 1:35 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യോ​​​ടു സ​​​ര്‍​ക്കാ​​​ര്‍ വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്നെ​​​ന്ന ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

വെ​​​ല്‍​ഫെ​​​യ​​​ര്‍ ​പാ​​​ര്‍​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി. ​​​ഗ​​​ണേ​​​ഷ്, എ​​​സ്ഡി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. ന​​​സീ​​​ര്‍ എ​​​ന്നി​​​വ​​​രാ​​ണ് ഹ​​​ര്‍​ജി​ ന​​ല്കി​​യ​​ത്. മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര​​​ങ്ങാ​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് മ​​​തി​​​യാ​​​യ വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ.​​​പി.​​​എ .മ​​​ജീ​​​ദ് എം​​​എ​​​ല്‍​എ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യും ഹൈ​​​ക്കോ​​​ട​​​തി ഇ​​​തോ​​​ടൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്കും. ഇ​​​ന്ന​​​ലെ സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക​​​ള്‍ നാ​​​ളേ​​ക്കു മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.