സ്മാ​ര്‍​ട്ട് ഫോ​ണ്‍ ച​ല​ഞ്ചു​മാ​യി മ​മ്മൂ​ട്ടി
സ്മാ​ര്‍​ട്ട് ഫോ​ണ്‍ ച​ല​ഞ്ചു​മാ​യി മ​മ്മൂ​ട്ടി
Wednesday, June 16, 2021 1:35 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന നി​​​ര്‍​ധ​​​ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്മാ​​​ര്‍​ട് ഫോ​​​ണ്‍ ച​​​ല​​​ഞ്ചു​​​മാ​​​യി ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. വീ​​​ടു​​​ക​​​ളി​​​ല്‍ വെ​​​റു​​​തെ​​​യി​​​രി​​​ക്കു​​​ന്ന ഉ​​​പ​​​യോ​​​ഗ​​യോ​​​ഗ്യ​​​മാ​​​യ മൊ​​​ബൈ​​​ലു​​​ക​​​ള്‍ സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ ഇ​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ഠ​​​നം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ള്‍ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ര്‍​ഥ​​​ന​​​യാ​​​ണ് ‘വി​​​ദ്യാ​​​മൃ​​​തം’ എ​​​ന്ന കാം​​പ​​​യി​​​നി​​​ലൂ​​​ടെ മ​​​മ്മൂ​​​ട്ടി മു​​​ന്നോ​​​ട്ടു​​വ​​​ച്ച​​​ത്.

സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍, ടാ​​​ബ്‌​​​ല​​​റ്റ്, ലാ​​​പ്‌​​​ടോ​​​പ് എ​​​ന്നി​​​വ ലോ​​​ക​​​ത്ത് എ​​​വി​​​ടെ​​​നി​​​ന്നും ത​​​ങ്ങ​​​ളെ ഏ​​​ല്‍​പ്പി​​​ച്ചാ​​​ല്‍ അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട കൈ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​മെ​​​ന്നു മ​​​മ്മൂ​​​ട്ടി ഉ​​​റ​​​പ്പു​​ന​​​ല്‍​കു​​​ന്നു. സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ അ​​​ത് ഒ​​​രു ക​​​വ​​​റി​​​ല​​​ക്കി തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ‘സ്പീ​​​ഡ് ആ​​​ന്‍​ഡ് സേ​​​ഫ്’ കൊ​​​റി​​​യ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ച്ച് ഒ​​​രു ഡി​​​ക്ല​​​റേ​​​ഷ​​​ന്‍ കൂ​​​ടി കൊ​​​ടു​​​ത്താ​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി മൊ​​​ബൈ​​​ല്‍ മ​​മ്മൂ​​ട്ടി​​യു​​ടെ ജീ​​​വ​​കാ​​​രു​​​ണ്യ പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​യ​​യ്​​​ക്കാം.


അ​​​വി​​​ടെ ല​​​ഭി​​​ക്കു​​​ന്ന മൊ​​​ബൈ​​​ലു​​​ക​​​ള്‍ മു​​​ന്‍​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് എ​​​ത്തി​​​ച്ചു​​കൊ​​​ടു​​​ക്കും. കൊ​​​റി​​​യ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​രെ മ​​​മ്മൂ​​​ട്ടി ഫാ​​​ന്‍​സ് ആ​​​ന്‍​ഡ് വെ​​​ല്‍​ഫ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും കു​​​റി​​​പ്പി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.