മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതൽ
മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതൽ
Thursday, June 17, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ന​​റു​​ക്കെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ച സ്ത്രീ​​ശ​​ക്തി 259, അ​​ക്ഷ​​യ 496, കാ​​രു​​ണ്യ പ്ല​​സ് 367, നി​​ർ​​മ​​ൽ 223, വി​​ൻ​​വി​​ൻ 615, സ്ത്രീ​​ശ​​ക്തി 260, അ​​ക്ഷ​​യ 497, ഭാ​​ഗ്യ​​മി​​ത്ര ബി​​എം 6, ലൈ​​ഫ് വി​​ഷു ബ​​മ്പ​​ർ ബി ​​ആ​​ർ 79 എ​​ന്നീ ഭാ​​ഗ്യ​​ക്കു​​റി​​ക​​ളു​​ടെ ന​​റു​​ക്കെ​​ടു​​പ്പ് യ​​ഥാ​​ക്ര​​മം 25,29 ജൂ​​ലൈ 2,6,9,13,16,20,22 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും.

മാ​​റ്റി​​വ​​ച്ച പ്ര​​തി​​വാ​​ര ഭാ​​ഗ്യ​​ക്കു​​റി​​ക​​ളു​​ടെ ന​​റു​​ക്കെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​കു​​ന്ന മു​​റ​​യ്ക്ക് കോ​​വി​​ഡ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി പു​​തി​​യ പ്ര​​തി​​വാ​​ര ഭാ​​ഗ്യ​​ക്കു​​റി​​ക​​ളു​​ടെ ന​​റു​​ക്കെ​​ടു​​പ്പ് ആ​​രം​​ഭി​​ക്കും. ലോ​​ട്ട​​റി​​ക​​ളു​​ടെ എ​​ണ്ണം, തീ​​യ​​തി​​ക​​ൾ തു​​ട​​ങ്ങി​​യ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പി​​ന്നീ​​ട് തീ​​രു​​മാ​​നി​​ക്കും.


ലോ​​ക് ഡൗ​​ണി​​ൽ ഇ​​ള​​വു​​ക​​ൾ വ​​രു​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഭാ​​ഗ്യ​​ക്കു​​റി ഓ​​ഫീ​​സു​​ക​​ളി​​ൽ ഇ​​ന്നു മു​​ത​​ൽ ലോ​​ട്ട​​റി വി​​ല്പ​​ന പു​​ന​​രാ​​രം​​ഭി​​ക്കും. ഓ​​ഫീ​​സു​​ക​​ളി​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.