കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: ധ​ർ​മ​രാ​ജ​ൻ ഹാ​ജ​രാ​യി​ല്ല
കൊ​ട​ക​ര  കു​ഴ​ൽ​പ്പ​ണ കേ​സ്:  ധ​ർ​മ​രാ​ജ​ൻ  ഹാ​ജ​രാ​യി​ല്ല
Friday, June 18, 2021 1:45 AM IST
തൃ​​​ശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ കേ​​​സി​​​ൽ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി ഇ​​​ന്ന​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വി​​​ളി​​​പ്പി​​​ച്ച ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ധ​​​ർ​​​മ​​​രാ​​​ജ​​​ൻ ഹാ​​​ജ​​​രാ​​​യി​​​ല്ല. ധ​​​ർ​​​മ​​​രാ​​​ജ​​​നെ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി വീ​​​ണ്ടും വി​​​ളി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​ഞ്ഞു. എ​​​ന്നി​​​ട്ടും ഹാ​​​ജ​​​രാ​​​യി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

ഇ​​​നി അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ചോ​​​ദ്യംചെ​​​യ്യാ​​​ൻ വി​​​ളി​​​ച്ചാ​​​ൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു​​​മു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​ത്തെ​​​ത്തുട​​​ർ​​​ന്നാ​​​ണ് ധ​​​ർ​​​മ​​​രാ​​​ജ​​​ൻ ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യി പ​​​ണ​​​ത്തി​​​ന്‍റെ​​​യും ബി​​​സി​​​ന​​​സി​​​ന്‍റെ​​​യും രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​ണ് ധ​​​ർ​​​മ​​​രാ​​​ജ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. കോ​​​ട​​​തി​​​യി​​​ൽ പ​​​ണം വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് ഉ​​​ന്ന​​​യി​​​ച്ച ബി​​​സി​​​ന​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ രേ​​​ഖ​​​ക​​​ളാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.