സ്വ​ര്‍​ണ​വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രേ ഒ​രു ​മാ​സ​ത്തേ​ക്ക് ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
സ്വ​ര്‍​ണ​വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രേ ഒ​രു ​മാ​സ​ത്തേ​ക്ക്  ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Friday, June 18, 2021 2:01 AM IST
കൊ​​​ച്ചി: ഹാ​​​ള്‍ മാ​​​ര്‍​ക്കിം​​​ഗും ബി​​​ഐ​​​എ​​​സ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​മി​​​ല്ലാ​​​ത്ത സ്വ​​​ര്‍​ണ​​​വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കെ​​​തി​​​രേ ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്ക് ന​​​ട​​​പ​​​ടി പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​ത്ത​​​രം വ്യാ​​​പാ​​​രി​​​ക​​​ള്‍ 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ 15 മു​​​ത​​​ല്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ഹാ​​​ള്‍ മാ​​​ര്‍​ക്കിം​​​ഗും ബി​​​ഐ​​​എ​​​സ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കൊ​​​ണ്ടോ​​​ട്ടി സ്വ​​​ദേ​​​ശി​​​യാ​​​യ എ​​​ന്‍.​​​വി. പ്ര​​​കാ​​​ശ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ നാ​​​ലു സ്വ​​​ര്‍​ണ​​​പ്പ​​​ണി​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.