ജ്വ​ല്ല​റി ഉ​ട​മ​യെ കൊള്ളയടിക്കാൻ ശ്രമം: ര​ണ്ടു പ്ര​തി​ക​ൾകൂ​ടി അ​റ​സ്റ്റി​ൽ
Friday, June 18, 2021 2:01 AM IST
കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി​​യാ​​യ ജ്വ​​​ല്ല​​​റി ഉ​​​ട​​​മ​​​യെ കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് കാ​​​ര്‍ ത​​​ട​​​ഞ്ഞു തോ​​​ക്ക് ചൂ​​​ണ്ടി പ​​​ണം ക​​​വ​​​ര്‍​ച്ച ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ ര​​​ണ്ടു പ്ര​​​തി​​​ക​​​ള്‍ കൂ​​​ടി പി​​​ടി​​​യി​​​ല്‍. ​ഇ​​​തോ​​​ടെ കേ​​​സി​​​ലെ ഏ​​​ഴ് പ്ര​​​തി​​​ക​​​ളും പി​​​ടി​​​യി​​​ലാ​​​യി.​ അ​​​ങ്ക​​​മാ​​​ലി എ​​​ട​​​ത്തോ​​​ട് ഭാ​​​ഗ​​​ത്ത് ത​​​ളി​​​യ​​​പ്പു​​​റം സ​​​ജി​​​ത്ത് (34), വ​​​രാ​​​പ്പു​​​ഴ ശാ​​​ന്തി​​​ന​​​ഗ​​​ര്‍ ചു​​​വ​​​ന്നാ​​​രും​​​പാ​​​ട​​​ത്ത് അ​​​ഭി​​​ലാ​​​ഷ് (34)​എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​ത​​​മം​​​ഗ​​​ലം പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.​ ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ത​​​ങ്ക​​​ളം ഡെ​​​ന്‍റ​​​ല്‍ കോ​​​ള​​​ജ് ഭാ​​​ഗ​​​ത്താ​​ണു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​​ഭ​​​വം ന​​ട​​ന്ന​​ത്.

കേ​​​സി​​​ലെ മ​​​റ്റ് പ്ര​​​തി​​​ക​​​ളാ​​​യ വ​​​ടു​​​ത​​​ല പു​​​ന്ന​​​ക്കാ​​​ട്ടു​​​ശേ​​​രി ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ സാ​​​ബു എ​​​ന്ന് വി​​​ളി​​​ക്കു​​​ന്ന സാ​​​ബു, ച​​​ക്ക​​​ര​​​പ്പ​​​റ​​​മ്പ് പു​​​റ​​​ക്കാ​​​ട്ടി​​​ല്‍ തം​​​സ് എ​​​ന്ന് വി​​​ളി​​​ക്കു​​​ന്ന നി​​​ധി​​​ന്‍ ആ​​​ന്‍റ​​​ണി, ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ പ​​​ള്ളി​​​ക്ക ആ​​​ന്‍റ​​​ണി​​​ജോ​​​യ്, വ​​​രാ​​​പ്പു​​​ഴ പാ​​​ല​​​ക്കാ​​​പ​​​റ​​​മ്പി​​​ല്‍ ജെ​​​റി ജോ​​​സ്, ഇ​​​ടു​​​ക്കി രാ​​​ജ​​​കു​​​മാ​​​രി കൊ​​​ല്ലാ​​​ര്‍​മാ​​​ലി​​​ല്‍ എ​​​ല്‍​ദോ മാ​​​ത്യു എ​​​ന്നി​​​വ​​​രെ നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.​ രാ​​​ജാ​​​ക്കാ​​​ട് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണക്കട ന​​​ട​​​ത്തു​​​ന്ന ബെ​​​ഷി സ്വ​​​ര്‍​ണം വാ​​​ങ്ങു​​​ന്ന​​​തി​​​ന് കാ​​​റി​​​ല്‍ രാ​​​ജ​​​കുമാ​​​രി​​​യി​​​ല്‍നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്കു​​​ള്ള പോ​​ക​​വെ പ്ര​​​തി​​​ക​​​ള്‍ മ​​റ്റൊ​​രു കാ​​​ര്‍ വ​​​ട്ടംവ​​​ച്ച് തോ​​​ക്ക് ചൂ​​​ണ്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.​

പ​​​ണ​​​വു​​​മാ​​​യി​​​ട്ടാ​​​ണ് ബെ​​​ഷി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​റി​​​ഞ്ഞ് അ​​​ത് ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ര​​​ണ്ട് കാ​​​റു​​​ക​​​ളി​​​ലാ​​​യി പ്ര​​​തി​​​ക​​​ള്‍ എ​​​ത്തി​​​യ​​​ത്.​ ബെ​​​ഷി​​​യു​​​ടെ സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ക​​​വ​​​ര്‍​ച്ച​​​യി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ വ​​​ഴി​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.