ല​ക്ഷ​ദ്വീ​പി​ലെ നി​യ​ന്ത്ര​ണ​ങ്ങൾ ചോ​ദ്യംചെ​യ്ത ഹ​ര്‍​ജി ത​ള്ളി
ല​ക്ഷ​ദ്വീ​പി​ലെ  നി​യ​ന്ത്ര​ണ​ങ്ങൾ  ചോ​ദ്യംചെ​യ്ത  ഹ​ര്‍​ജി ത​ള്ളി
Friday, June 18, 2021 2:01 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ക​​​ര​​​ട് ച​​ട്ട​​ങ്ങ​​ളു​​ടെ​​യും ചോ​​​ദ്യം ചെ​​​യ്ത് കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. നൗ​​​ഷാ​​​ദ് അ​​​ലി ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.​ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള ക​​​ര​​​ട് ച​​ട്ട​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​സാ​​​ധു​​​ത കോ​​​ട​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് അ​​​പ​​​ക്വ​​​മാ​​​ണെ​​​ന്നു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.​

മ​​​ല​​​പ്പു​​​റ​​​ത്ത് സ്ഥി​​​ര​​താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന് ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യോ ഭ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യോ ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭ​​​ട്ടി, ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​സ്‌​​​കാ​​​രം, ജീ​​​വി​​​ത രീ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ ത​​​ക​​​ര്‍​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​രം ച​​ട്ട​​ങ്ങ​​​ള്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.