മ​റു​പ​ടി ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി
മ​റു​പ​ടി ന​ൽ​കാ​തെ  മു​ഖ്യ​മ​ന്ത്രി
Sunday, June 20, 2021 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു ത​​​ത്കാ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​റു​​​ള്ള വൈ​​​കു​​​ന്നേ​​​ര​​​ത്തെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ​​യു​​ണ്ടാ​​യി​​ല്ല. ഇ​​​നി തി​​​ങ്ക​​​ളാ​​ഴ്ച​​യോ ചൊ​​​വ്വാ​​ഴ്ച​​യോ മാ​​​ത്ര​​​മേ മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണൂ.

ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തേ​​​ണ്ട​​തി​​​ല്ലെ​​​ന്നു​​ള്ള നി​​ല​​പാ​​ടി​​ലാ​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​ന്ന് അ​​ദ്ദേ​​ഹ​​വു​​മാ​​യി അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി വ​​​ഴി കെ. ​​​സു​​​ധാ​​​ക​​​ര​​​നു കൂ​​​ടു​​​ത​​​ൽ മൈ​​​ലേ​​​ജ് ല​​​ഭി​​​ക്കു​​​മെ​​ന്നും അ​​ദ്ദേ​​ഹം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും വ​​​ഴി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും ഇ​​​മേ​​​ജി​​​നു കോ​​​ട്ടം ത​​​ട്ടു​​​മെ​​ന്നു​​മാ​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​തി​​ന്‍റെ കൂ​​ടി അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​​ന്ന​​​ലെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ ശ​​​നി​​​യും ഞാ​​​യ​​​റും മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണാ​​​റി​​​ല്ലെ​​​ന്നാണ് ഇ​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് ന​​​ൽ​​​കു​​​ന്ന​​​ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.