ലാ​ബ് ക​ണ്ടി​ട്ടി​ല്ല, പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ചി​ല്ല; അ​വ്യ​ക്ത​ത​ക​ള്‍ നീ​ങ്ങാ​തെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍
ലാ​ബ് ക​ണ്ടി​ട്ടി​ല്ല, പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ചി​ല്ല; അ​വ്യ​ക്ത​ത​ക​ള്‍ നീ​ങ്ങാ​തെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, June 21, 2021 12:26 AM IST
പ​ത്ത​നം​തി​ട്ട: അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ്ല​സ്ടു പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത ഇ​നി​യും നീ​ങ്ങി​യി​ല്ല. കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി ഒ​രാ​ഴ്ച നീ​ക്കി​വ​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​ക​ള്‍ ഒ​ഴി​യു​ന്നി​ല്ല.

ക​ണ​ക്കി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഇ​താ​ദ്യ​മാ​ണ്. ഇ​ത് ഏ​തു രീ​തി​യി​ലാ​കു​മെ​ന്ന് കു​ട്ടി​ക​ള്‍​ക്ക് നി​ശ്ച​യ​മി​ല്ല. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷം സ്‌​കൂ​ളി​ലെ​ത്തി​യ​ത് വ​ള​രെ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​ണ്. ഇ​താ​ക​ട്ടെ വാ​ര്‍​ഷി​ക പ​രീ​ക്ഷ​യു​ടെ ത​യാ​റെ​ടു​പ്പി​നു വേ​ണ്ടി​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ര്‍ ക്ലാ​സെ​ടു​ത്ത​തു​മി​ല്ല. യു ​ട്യൂ​ബ് സ​ഹാ​യ​ത്തോ​ടെ ത​യാ​റെ​ടു​പ്പ് ന​ട​ത്താ​നാ​ണ് പ​ല​യി​ട​ത്തും കു​ട്ടി​ക​ള്‍​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

സ​യ​ന്‍​സ് പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും പ്രാ​ക്ടി​ക്ക​ല്‍ ലാ​ബു​ക​ളി​ല്‍ ഇ​ത്ത​വ​ണ കു​ട്ടി​ക​ള്‍ ക​യ​റി​യി​ട്ടി​ല്ല. ഈ ​ഒ​രു ആ​ഴ്ച കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍. സ​യ​ന്‍​സ്, കൊ​മേ​ഴ്‌​സ് ബാ​ച്ചു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ണ്ട്. ഇ​വ​രെ​യെ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു സ്‌​കൂ​ളി​ല്‍ വ​രു​ത്താ​നാ​കി​ല്ല. ബാ​ച്ചു​ക​ളാ​യി തി​രി​ച്ചും പ​രി​ശീ​ല​നം ന​ല്‍​കാ​നാ​കി​ല്ല. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്കു മു​മ്പാ​യി ലാ​ബു​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം ജോ​ലി​ക​ളും ഈ​യാ​ഴ്ച​യാ​ണ് ന​ട​ത്തേ​ണ്ട​ത്.


കു​ട്ടി​ക​ളു​ടെ റി​ക്കാ​ര്‍​ഡ് ബു​ക്കു​ക​ളും പ​ല സ്‌​കൂ​ളു​ക​ളി​ലും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി അ​ധ്യാ​പ​ക​ര്‍ പ​രി​ശോ​ധി​ച്ച് ഒ​പ്പു​വ​യ്ക്കു​ന്ന ജോ​ലി​ക​ള്‍ ഈ​യാ​ഴ്ച ന​ട​ന്നേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.