പി​ഡ​ബ്ല്യു​ഡി4​യു​വി​നു വ​ൻ വ​ര​വേ​ൽ​പ്പ്; പ​ത്തു​ ദി​വ​സ​ത്തി​ൽ 23,400 ഡൗ​ൺ​ലോ​ഡ്
പി​ഡ​ബ്ല്യു​ഡി4​യു​വി​നു വ​ൻ വ​ര​വേ​ൽ​പ്പ്; പ​ത്തു​ ദി​വ​സ​ത്തി​ൽ 23,400  ഡൗ​ൺ​ലോ​ഡ്
Monday, June 21, 2021 1:07 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്താ​ൻ വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ​നി​ന്നു വ​ൻ വ​ര​വേ​ൽ​പ്പ്.

ആ​വി​ഷ്ക​രി​ച്ച് പ​ത്തു ദി​നം പി​ന്നി​ട്ട​പ്പോ​ൾ 23,400 പേ​രാ​ണ് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി4​യു എ​ന്ന പേ​രി​ലു​ള്ള ആ​പ്പ് ഇ​നി ആ​പ്പി​ൾ ആ​പ്സ്റ്റോ​റി​ലും ല​ഭ്യ​മാ​ക്കു​മെ​ന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഫേ​സ്ബു​ക്ക് വ​ഴി അ​റി​യി​ച്ചു.

റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും ഫോ​ട്ടോ അ​ട​ക്കം അ​പ്‌ലോ​ഡ് ചെ​യ്ത് വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് ആ​പ്പ് ആ​വി​ഷ്ക​രി​ച്ച​ത്. നി​ല​വി​ൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലാ​യി​രു​ന്നു ആ​പ്പ് ല​ഭ്യ​മാ​യി​രു​ന്ന​ത്. 4264 പേ​ർ ആ​പ്പി​ലൂ​ടെ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. ഇ​തി​ൽ 4050 പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു.


ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​യ 1615 പ​രാ​തി​ക​ൾ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​ത്ത പ​രാ​തി​ക​ളും ആ​പ്പ് വ​ഴി ല​ഭി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ത്തെ മൂ​ന്നു മാ​സം പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.