പത്തു വ​ർ​ഷ​ത്തിനുശേ​ഷം കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ച​ർ​ച്ച
പത്തു വ​ർ​ഷ​ത്തിനുശേ​ഷം കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ച​ർ​ച്ച
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച ഇ​ന്നു ന​ട​ക്കും . 2010ൽ ​ആ​ണ് മു​മ്പ് കെ​എ​സ്​ആ​ർ​ടി​സി​യി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​ന്ന​ത്. 2015ൽ ​സേ​വ​ന​വേ​ത​ന പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഗ​താ​ഗ​തമ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ റ​ഫ​റ​ണ്ട​ത്തി​ലൂ​ടെ അം​ഗീ​കാ​രം നേ​ടി​യ, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളെ​യെ​ല്ലാം വി​ളി​ച്ചി​ട്ടു​ണ്ട്.
കെ​എ​സ്​ആ​ർ​ടി​സി ന​വീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും, ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്, ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നും ഗ​താ​ഗ​തമ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ, ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ, മ​റ്റ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ, കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ പോ​ർ​ട്ട് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു), ട്രാ​ൻ​സ്പോ​ർ​ട്ട് ഡെമോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ടി​ഡിഎ​ഫ്), കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്)എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഗതാ ഗതമന്ത്രി വിളിച്ചിരിക്കുന്ന ചര്‍ച്ച യില്‍ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.