വിവാദം:വി. മു​ര​ളീ​ധ​ര​ന്‍റെ സു​ര​ക്ഷ പു​നഃ​സ്ഥാ​പി​ച്ചു
വിവാദം:വി. മു​ര​ളീ​ധ​ര​ന്‍റെ സു​ര​ക്ഷ പു​നഃ​സ്ഥാ​പി​ച്ചു
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി വി. മു​ര​ളീ​ധ​ര​ന്‍റെ പോ​ലീ​സ് പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു യാ​ത്ര പു​റ​പ്പെ​ട്ട മു​ര​ളീ​ധ​ര​ന് പോ​ലീ​സ് പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി.

വി. ​മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ന​ൽ​കി​വ​ന്ന പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് സു​ര​ക്ഷ ഒ​രു​ക്കാ​തി​രു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ണ്‍​മാ​നെ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ടി​രു​ന്നു.

ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ ഇ​ന്ന​ലെ വീ​ണ്ടും ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ഴ​ക്കൂ​ട്ടം മു​ത​ലാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട വി​ഐ​പി​ക്ക് പൈ​ല​റ്റ് എ​സ്കോ​ർ​ട്ട് സു​ര​ക്ഷ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ഉ​ന്ന​ത​ർ പ​റ​യു​ന്നത്. സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ർ​ദേ​ശ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് ഉ​ന്ന​ത​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.