രാ​ജ്യ​ദ്രോ​ഹ കേ​സ്: അ​യി​ഷ സു​ല്‍​ത്താ​ന​യെ ചോ​ദ്യംചെ​യ്തു
രാ​ജ്യ​ദ്രോ​ഹ കേ​സ്: അ​യി​ഷ സു​ല്‍​ത്താ​ന​യെ ചോ​ദ്യംചെ​യ്തു
Monday, June 21, 2021 1:08 AM IST
കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ പ​രാ​മ​ര്‍​ശം ന​ട​ത്തി​യതിന് ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക അ​യി​ഷ സു​ല്‍​ത്താ​ന​യെ ചോ​ദ്യം ചെ​യ്തു വിട്ടയച്ചു. ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് അ​വ​ര്‍ ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍​ക്കാ​യി ശ​നി​യാ​ഴ്ച​യാ​ണു നെ​ടു​മ്പാ​ശേ​രി​യി​ല്‍​നി​ന്ന് അ​യി​ഷ ദ്വീ​പി​ലെ​ത്തി​യ​ത്.

ല​ക്ഷ​ദ്വീ​പി​ലെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വ​കാ​ര്യ ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ​തി​രേ അ​യി​ഷ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്ത​ത്. ദ്വീ​പി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​തേ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച അ​യി​ഷ സു​ല്‍​ത്താ​ന അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍​കൂ​ര്‍ ജാ​മ്യ​ാപേ​ക്ഷ​യി​ല്‍ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​തെ കോ​ട​തി അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ആ​ള്‍​ജാ​മ്യ​ത്തി​ല്‍ അ​യി​ഷയെ വി​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു.


ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കു​മ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നെ​യും കൂ​ടെ കൂ​ട്ടു​വാ​നും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​യി​ഷ ദ്വീ​പി​ലേ​ക്കു പോ​യ​ത്. രാ​ജ്യ​ദ്രോ​ഹ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന അ​യി​ഷ സു​ല്‍​ത്താ​ന ഏ​ത് അ​ന്വേ​ഷ​ണ​വു​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ത​ന്‍റെകൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​വാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ദ്വീ​പി​ലെ​ത്തി​യ അ​യി​ഷ സു​ല്‍​ത്താ​ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാഴ്ച ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന സം​ഘ​ട​ന​യ്ക്ക് അ​വ​ര്‍ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.