കേ​ര​ള​ത്തി​ലെ ആ​ദ്യ എ​ൽ​എ​ൻ​ജി ബ​സ് സ​ർ​വീ​സി​ന് ഇ​ന്നു തു​ട​ക്കം
കേ​ര​ള​ത്തി​ലെ ആ​ദ്യ എ​ൽ​എ​ൻ​ജി  ബ​സ് സ​ർ​വീ​സി​ന് ഇ​ന്നു തു​ട​ക്കം
Monday, June 21, 2021 1:08 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തുഗ​താ​ഗ​ത രം​ഗ​ത്തെ ഇ​ന്ധ​ന​ച്ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന് ഹ​രി​ത ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​ദ്യ എ​ൽ​എ​ൻ​ജി ബ​സ് സ​ർ​വീ​സ് ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം കോ​ഴി​ക്കോ​ട് റൂ​ട്ടുക​ളി​ലാ​ണ് ബ​സ് സ​ർ​വീ​സ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​നി​ൽനി​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ആ​ദ്യ സ​ർ​വീ​സ് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കെ​എ​സ്​ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ, പെ​ട്രോ​നെ​റ്റ് എ​ൽ​എ​ൻ​ജി ലി​മി​റ്റ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ യോ​ഗാ​ന​ന്ദ റെ​ഡ്‌ഢി, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വി. ​ശാ​ന്ത​കു​മാ​ർ, ആ​ർ. ശ​ശി​ധ​ര​ൻ, കെ.​എ​ൽ രാ​ജേ​ഷ്, സൗ​ത്ത് സോ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി. ​അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നി​ല​വി​ലു​ള്ള 400 പ​ഴ​യ ഡീ​സ​ൽ ബ​സു​ക​ൾ എ​ൽ​എ​ൻ​ജി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.


കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലുള്ള ഈ ​രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ പെ​ട്രോ​നെ​റ്റ് എ​ൽ​എ​ൻ​ജി ലി​മി​റ്റ​ഡ് നി​ല​വി​ൽ അ​വ​രു​ടെ പ​ക്ക​ലു​ള്ള ര​ണ്ട് എ​ൽ​എ​ൻ​ജി ബ​സു​ക​ൾ മൂ​ന്നു മാ​സ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​ക്ക് വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട് .

ഈ ​മൂ​ന്നു മാ​സം ഈ ​ബ​സു​ക​ളു​ടെ സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തും. കൂ​ടാ​തെ ഡ്രൈ​വ​ർ, മെ​യി​ന്‍റ​ന​ൻ​സ് വി​ഭാ​ഗം എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.