മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ സ്റ്റാ​ഫി​ൽ നി​യ​മി​ക്കാ​നു​ള്ള വീ​ണാ ജോ​ർ​ജി​ന്‍റെ ശ്ര​മം പാ​ർ​ട്ടി ത​ട​ഞ്ഞു
മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ സ്റ്റാ​ഫി​ൽ  നി​യ​മി​ക്കാ​നു​ള്ള വീ​ണാ ജോ​ർ​ജി​ന്‍റെ ശ്ര​മം  പാ​ർ​ട്ടി ത​ട​ഞ്ഞു
Tuesday, June 22, 2021 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ സ്റ്റാ​ഫി​ൽ നി​യ​മി​ക്കാ​നു​ള്ള മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ശ്ര​മം പാ​ർ​ട്ടി ഇ​ട​പെ​ട്ടുത​ട​ഞ്ഞു. മ​ന്ത്രി​യു​ടെ സു​ഹൃ​ത്തുകൂ​ടി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ത​ന്‍റെ പി​ആ​ർ​ഒ ആ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രി​യു​ടെ ശ്ര​മം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ആ​ർ​എം​പി ബ​ന്ധ​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ൽനി​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പാ​ർ​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പുകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. വീ​ണാ ജോ​ർ​ജ് മ​ന്ത്രി​യാ​യ​തി​നെത്തു​ട​ർ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി അം​ഗ​ത്തെ സി​പി​എം പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ആ​ർ​ഒ നി​യ​മ​ന​ത്തി​ൽ ബ​ന്ധ​പ്പ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ന്നി​ല്ല. പാ​ർ​ട്ടി അ​റി​യാ​തെ തീ​രു​മാ​നം എ​ടു​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.