വാ​ക്സി​ൻ സ്ലോ​ട്ട് തെ​ര​യാ​ൻ കേരളപോലീസിന്‍റെ വെ​ബ്സൈ​റ്റ്
വാ​ക്സി​ൻ സ്ലോ​ട്ട് തെ​ര​യാ​ൻ  കേരളപോലീസിന്‍റെ വെ​ബ്സൈ​റ്റ്
Wednesday, June 23, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ൻ സൈ​റ്റി​ൽ വാ​ക്സി​ൻ സ്ലോ​ട്ട് കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കേ​ര​ളാ​പോ​ലീ​സ് സൈ​ബ​ർ​ഡോം വെ​ബ്സൈ​റ്റ് വി​ക​സി​പ്പി​ച്ചു.vacc inefin d.in എന്ന വെബ് സൈറ്റ് ലാ​പ്ടോ​പ്പി​ലും മൊ​ബൈ​ൽ ഫോ​ണി​ലും വാ​ക്സി​ൻ സ്ലോ​ട്ട് തെ​ര​യു​ന്നതിന് സ​ഹാ​യ​ക​ര​മാ​ണ്.

ഒ​ട്ടു​മി​ക്ക വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും ഒ​രു ആ​ഴ്ച​ത്തെ സ്ലോ​ട്ടു​ക​ൾ കാ​ണി​ക്കു​മ്പോ​ൾ, ഈ ​വെ​ബ്സൈ​റ്റി​ൽ അ​ടു​ത്ത ര​ണ്ട് ആ​ഴ്ച​ത്തെ വാ​ക്സി​ൻ സ്ലോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​ത്ത​രും എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. വാ​ക്സി​ൻ ല​ഭ്യ​മാ​യ ദി​വ​സ​ങ്ങ​ൾ പ​ച്ച നി​റ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി കാ​ണി​ക്കു​ന്ന​ത് കാ​ര​ണം വേ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള തീ​യ​തി ക​ണ്ടെ​ത്തി ബു​ക്ക് ചെ​യ്യാ​നു​മാ​കും.

വാ​ക്സി​ൻ സ്ലോ​ട്ടു​ക​ളു​ടെ ല​ഭ്യ​ത ഓ​രോ 30 സെ​ക്ക​ൻ​ഡി​ലും ചെ​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ വ​രു​ന്ന​ത് പെ​ട്ടെ​ന്നു ത​ന്നെ അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.അ​ഥ​വാ സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ, വെ​ബ്സൈ​റ്റ് ഓ​ട്ടോ​മാ​റ്റി​ക് ആ​യി അ​ടു​ത്ത ല​ഭ്യ​മാ​യ വാ​ക്സി​ൻ സ്ലോ​ട്ട് തെ​ര​യു​ക​യും ആ​ളു​ക​ളെ ബ്രൗ​സ​റി​ൽ സൗ​ണ്ട് വ​ഴി അ​റി​യി​ക്കു​ക​യും ചെ​യ്യും


ഒ​രു ത​വ​ണ സം​സ്ഥാ​ന​വും ജി​ല്ല​യും തെ​ര​ഞ്ഞെ​ടു​ത്താ​ൽ, പി​ന്നീ​ട് ബ്രൗ​സ​ർ തു​റ​ക്കു​മ്പോ​ൾ​ത്ത​ന്നെ വാ​ക്സി​ൻ സ്ലോ​ട്ട് ല​ഭ്യ​മാ​ണോ എ​ന്ന​ത് ന​മു​ക്ക് അ​റി​യാ​ൻ സാ​ധി​ക്കും .ന​മ്മ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഓ​പ്ഷ​നു​ക​ൾ ബ്രൗ​സ​റി​ൽ സേ​വ് ചെ​യ്യു​ന്ന​തി​ലൂ​ടെ വാ​ക്സി​ൻ തെ​ര​യു​ന്ന പ്ര​ക്രി​യ വ​ള​രെ ആ​യാ​സ ര​ഹി​ത​മാ​കു​ന്നു. പെ​ട്ടെ​ന്നു സ്ലോ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് 40 + ഫി​ൽ​ട്ട​റും, ഡോ​സ് 1 , ഡോ​സ് 2 ഫി​ൽ​ട്ട​റും സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. മ​ല​യാ​ളം ഉ​ൾ​പ്പ​ടെ 11 ഭാ​ഷ​ക​ളി​ൽ ഈ ​വെ​ബ്സൈ​റ്റ് ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.