ല​ക്ഷ​ദ്വീ​പ്: വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ​ക്കു സ്റ്റേ
ല​ക്ഷ​ദ്വീ​പ്: വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ​ക്കു സ്റ്റേ
Wednesday, June 23, 2021 12:07 AM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഡ​യ​റി​ഫാ​മു​ക​ള്‍ അ​ട​ച്ചുപൂ​ട്ടാ​നും സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍​നി​ന്നു ചി​ക്ക​നും ബീ​ഫും ഉ​ള്‍​പ്പെ​ടെ മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കാ​നും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ന​ല്‍​കി​യ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

ല​ക്ഷ​ദ്വീ​പി​ലെ ജീ​വി​ത​രീ​തി​യി​ലും ഭ​ക്ഷ​ണ​രീ​തി​യി​ലും ഇ​ട​പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​വ​ര​ത്തി സ്വ​ദേ​ശി​യാ​യ അ​ഡ്വ. ആ​ർ. അ​ജ്മ​ല്‍ അ​ഹ​മ്മ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണു സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

ല​ക്ഷ​ദ്വീ​പി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ഭ​ക്ഷ​ണ​രീ​തി മാ​റ്റ​ണ​മെ​ന്നു പ​റ​യു​ന്ന​തി​ലെ യു​ക്തി​യെ​ന്താ​ണെ​ന്നു വാ​ക്കാ​ല്‍ ചോ​ദി​ച്ച ഹൈ​ക്കോ​ട​തി, ഹ​ര്‍​ജി​യി​ല്‍ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ, മാം​സം സൂ​ക്ഷി​ക്കാ​ന്‍ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണു സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍​നി​ന്നു മാം​സം ഒ​ഴി​വാ​ക്കി​യ​തെ​ന്നും ഡ​യ​റി​ഫാ​മു​ക​ള്‍ ലാ​ഭ​ത്തി​ല​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്നും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍​റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.


ക​ന്നു​കാ​ലി​വ​ള​ര്‍​ത്ത​ലും കോ​ഴി​വ​ള​ര്‍​ത്ത​ലും ദ്വീ​പി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​ര്‍​ന്നു പോ​കു​ന്ന ജീ​വി​ത രീ​തി​യാ​ണെ​ന്നും പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും മാം​സാ​ഹാ​ര​വു​മൊ​ക്കെ ഉ​ള്‍​പ്പെ​ടു​ന്ന ഭ​ക്ഷ​ണ​രീ​തി ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.