സം​സ്ഥാ​ന​ത്തി​ന് 2.27 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍കൂ​ടി
സം​സ്ഥാ​ന​ത്തി​ന്  2.27 ല​ക്ഷം ഡോ​സ്  വാ​ക്സി​ന്‍കൂ​ടി
Wednesday, June 23, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 2,26,780 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 1,76,780 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 50,000 കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

കോ​വാ​ക്സി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം 53,500, എ​റ​ണാ​കു​ളം 61,640, കോ​ഴി​ക്കോ​ട് 61,640 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തി​ല്‍ എ​റ​ണാ​കു​ള​ത്തെ വാ​ക്സി​ന്‍ എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യും കോ​ഴി​ക്കോ​ട്ടെ​യും വാ​ക്സി​ന്‍ രാ​ത്രി​യോ​ടെ എ​ത്തും.

ഇ​തു​കൂ​ടാ​തെ 900 കോ​ള്‍​ഡ് ബോ​ക്സു​ക​ള്‍കൂ​ടി സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 240 കോ​ള്‍​ഡ് ബോ​ക്സു​ക​ള്‍ വീ​തം എ​ത്തി​യി​ട്ടു​ണ്ട്. വാ​ക്സി​ന്‍ കേ​ടാ​കാ​തെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് കോ​ള്‍​ഡ് ബോ​ക്സ്.


താ​പ​ന​ഷ്ടം പ​ര​മാ​വ​ധി കു​റ​യ്ക്കുംവി​ധം പ്ര​ത്യേ​ക പോ​ളി​മ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെനേ​രം വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ക​യോ ഐ​സ് ലൈ​ന്‍​ഡ് റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ കേ​ടാ​കു​ക​യോ ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ വാ​ക്സി​നു​ക​ള്‍ സൂ​ക്ഷി​ക്കാ​നാ​ണ് കോ​ള്‍​ഡ് ബോ​ക്സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ ജി​ല്ലാ റീ​ജണ​ല്‍ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ല്‍നി​ന്ന് വാ​ക്സി​ന്‍ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.